HOME
DETAILS

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ബി.എഡ്; പ്രവേശന വിവരങ്ങള്‍ അറിയാം

  
Web Desk
April 03 2024 | 12:04 PM

B.Ed from Aligarh Muslim University More Info

ഇര്‍ഷാദ് കരുവാരക്കുണ്ട്

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന  കോഴ്സാണ് B.Ed.

അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം?

• ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)
• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.
• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.
• CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം
• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.
• മികച്ച അടിസ്ഥാന സൗകര്യങ്ങൾ

പ്രവേശനം എങ്ങനെ?

ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.

ആർക്കെല്ലാം അപേക്ഷിക്കാം...?
പ്രസ്തുത വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്?

2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും. 2 വിഷയത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ credit ഉള്ള AMUൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി നിങ്ങൾക്ക് അഡ്മിഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ?

അതെ, 2024 ജൂലായ് 1ന് 27 വയസിൽ കവിയരുത്.

ഒരോ വിഷയത്തിലും എത്രത്തോളം സീറ്റുകളുണ്ട്?

A) മലപ്പുറം സെന്റർ

അറബിക് - 3, ഇംഗ്ലീഷ് - 7, ഹിന്ദി - 2, മലയാളം - 4, ഉർദു - 2, സിവിക്സ് - 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി - 3,ഹിസ്റ്ററി - 3
ഇസ്ലാമിക് സ്റ്റഡീസ് - 3, ബയോളജിക്കൽ സയൻസ് - 4, ഫിസിക്കൽ സയൻസ് - 4, മാത്തമാറ്റിക്സ് - 6
ആകെ - 50

B) അലിഗഢ് ക്യാമ്പസ്

അറബിക് - 2, ഇംഗ്ലീഷ് - 13, ഹിന്ദി - 9, പേർഷ്യൻ - 2, സംസ്കൃതം - 2, ഉർദു - 11, സിവിക്സ് - 4, കൊമേഴ്സ് - 2, എക്കണോമിക്സ് - 4, ഫൈൻ ആർട്സ് - 2, ജോഗ്രഫി - 4, ഹിസ്റ്ററി - 4, ഇസ്ലാമിക് സ്റ്റഡീസ് - 2, തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10, ഹോം സയൻസ് - 4, ഫിസിക്കൽ സയൻസ് - 10, മാത്തമാറ്റിക്സ് - 13
ആകെ - 100

C) മുർഷിദാബാദ് സെന്റർ

അറബിക് - 3, ബംഗാളി - 4, ഇംഗ്ലീഷ് - 7, ഹിന്ദി - 3, ഉർദു - 3, സിവിക്സ് - 3, കൊമേഴ്സ് - 3, എക്കണോമിക്സ് - 3, ജോഗ്രഫി - 3, ഹിസ്റ്ററി - 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് - 7
ആകെ - 50

എല്ലാ വിഷങ്ങൾക്കും ഒരേ പ്രവേശന പരീക്ഷയാണോ?

അതെ, എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. നിങ്ങളുടെ വിഷയ സംബന്ധമായ യാതൊരു ചോദ്യവും പ്രവേശന പരീക്ഷയിൽ ഉണ്ടാവുന്നതല്ല.

എൻട്രൻസ് പരീക്ഷയുടെ സിലബസ് എങ്ങനെയാണ്?

4 വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ.
 1) Reasoning
 2) General English
 3) Teaching Aptitude
 4) Current educational affairs

നെഗറ്റീവ് മാർക്ക് ഉണ്ടോ?
അതെ, ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. അതായത് 4 തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയും.

എവിടെയെല്ലാം പരീക്ഷ സെന്ററുകളുണ്ട്?

മൂന്നു  സെന്ററുകളിലായാണ് ബി.എഡ് പ്രവേശന പരീക്ഷ നടക്കുന്നത്. അലിഗഢ് (UP), കൊൽക്കത്ത (W.B), കോഴിക്കോട് (KERALA)

അപേക്ഷ ഫീസ് ? അവസാന തിയ്യതി ?

800 രൂപ. 21-03-2024 മുതൽ അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 16-04-2024. കൂടാതെ ഫൈനോട് കൂടെ 1100 രൂപ അടച്ച് 23-04-2024 വരെയും അപേക്ഷിക്കാവുന്നതാണ്.

അഡ്മിഷൻ സമയത്ത് ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവിശ്യമാണോ?


റിസർവേഷൻ സർട്ടിഫിക്കറ്റ്, അപ്ലൈ ചെയ്യുന്ന സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ റിസർവേഷൻ സെലക്ട്‌ ചെയ്യേണ്ടതുണ്ട്.
നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ്,

നിങ്ങൾ അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Distance State (DS) റിസർവേഷൻ ലഭിക്കാനായി  താലൂക്ക് ഓഫീസിൽ നിന്നുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവ അഡ്മിഷൻ ലഭിക്കുന്ന പക്ഷം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

എൻട്രൻസ് പരീക്ഷ എന്നായിരിക്കും ?

To be announced 


അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?

പ്രവേശന പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുമ്പ് അഡ്മിഷൻ വെബ്സൈറ്റായ https://www.amucontrollerexams.com/ ൽ ലഭ്യമാവും.

പ്രധാന ലിങ്കുകൾ

അഡ്മിഷൻ ഗൈഡ് ലഭിക്കാൻ

https://amucontrollerexams.com/page/view/general-admission-1550578415

എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ
https://oaps.amuonline.ac.in/register





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago