HOME
DETAILS

ബൃഹദ് പദ്ധതികൾ പ്രഖ്യാപിച്ച് കെ.എസ് റിലീഫ്; ഈ വർഷം 44 രാജ്യങ്ങളിലായി 113 പദ്ധതികൾ നടപ്പിലാക്കും

  
January 22, 2026 | 2:39 PM

ksrelief announces 2026 humanitarian plan saudi aid global ranking

റിയാദ്: സഊദി അറേബ്യയുടെ ഔദ്യോഗിക ദുരിതാശ്വാസ ഏജൻസിയായ കെ.എസ് റിലീഫ് 2026ലേക്കുള്ള ബൃഹദ് പദ്ധതികൾ പ്രഖ്യാപിച്ചു. റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുള്ള അൽ റബീഅയാണ് പദ്ധതികൾ വിശദീകരിച്ചത്. 2025ൽ ലോകത്ത് ഏറ്റവും കൂടുതൽ മാനുഷിക സഹായം നൽകിയ രാജ്യമെന്ന നിലയിൽ സഊദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയതും അറബ് ലോകത്ത് സഊദി ഒന്നാമതായതും കെ എസ് റിലീഫിന്റെ സന്നദ്ധ സേവനങ്ങൾകൊണ്ടാണ്. ഈ വർഷം 44 രാജ്യങ്ങളിലായി 113 പദ്ധതികൾ നടപ്പിലാക്കും.

400 ദശലക്ഷം റിയാൽ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾക്ക് 12 ദശലക്ഷം ആളുകൾ ഗുണഭോക്തരാകും. 42 രാജ്യങ്ങളിലായി 200 ദശലക്ഷം റിയാൽ ചിലവിൽ 309 വോളന്റിയർ പ്രോഗ്രാമുകളും കെ.എസ് റിലീഫ് ലക്ഷ്യമിടുന്നുണ്ട്. 2025ൽ മാത്രം സഊദി നൽകിയ സഹായങ്ങൾ 2 ബില്യൺ ഡോളറിലധികം വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ 173 രാജ്യങ്ങൾക്കായി സഊദി നൽകിയ ആകെ സഹായം 537 ബില്യൺ റിയാലിലധികമാണ്. സഹായ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളിലും കെ.എസ് റിലീഫ് ഒപ്പിട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

KSrelief has unveiled its 2026 strategic plan, featuring 113 projects across 44 countries aimed at benefiting 12 million people. Highlighting Saudi Arabia's rank as the 2nd largest global humanitarian donor in 2025, the plan includes SR400 million for operational projects and SR200 million for volunteer programs. To date, Saudi aid has reached SR537 billion, touching 173 countries worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം: സഊദിയില്‍ 7,200 തൊഴില്‍ വിസകള്‍ റദ്ദാക്കി; സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും

Saudi-arabia
  •  12 hours ago
No Image

കേരള കോണ്‍ഗ്രസിലെ 'സതീശന്‍ യുഗം': പ്രതിസന്ധികള്‍ മുറിച്ചു കടന്ന തന്ത്രജ്ഞന്‍

Kerala
  •  13 hours ago
No Image

വനവാസമല്ല, ഇനി സിംഹാസനം; വെല്ലുവിളികളെ അതിജീവിച്ച നായകത്വം

Kerala
  •  13 hours ago
No Image

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്, വിമാനത്തില്‍ കെ.സി ഇല്ല

Kerala
  •  13 hours ago
No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  13 hours ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  13 hours ago
No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  14 hours ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  14 hours ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  14 hours ago
No Image

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

National
  •  14 hours ago