സഊദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി കെയ്‌റോ അന്താരാഷ്ട്ര പുസ്തകമേള
ജിദ്ദ: അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെയ്‌റോ അന്താരാഷ്ട്ര പുസ്തകമേളയിൽ തിളങ്ങി സഊദി അറേബ്യ. സഊദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആന്റ് ട്രാൻസ്ലേഷൻ കമ്മീഷന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ പവലിയൻ മേളയിൽ ഒരുക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്‌ബൂലിയും ഈജിപ്തിലെ സഊദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനി ലിറ്ററേച്ചർ കമ്മീഷൻ സിഇഒ അബ്ദുല്ലത്തീഫ് അബ്ദുൽ അസീസ് അൽ വാസൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്താൽ മേളയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
സഊദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പത്ത് സർക്കാർ സ്ഥാപനങ്ങളാണ് ഈ പവലിയനിൽ അണിനിരക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഈ മേള, ന്യൂ കെയ്‌റോയിലെ ഈജിപ്ത് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഫെബ്രുവരി 3 വരെ നടക്കും.
Saudi Arabia showcases its rich cultural and intellectual heritage at the Cairo International Book Fair 2026. Led by the Literature, Publishing and Translation Commission, the pavilion features 10 government entities and was inaugurated in the presence of Egyptian Prime Minister Mostafa Madbouly and Saudi officials to strengthen Arab literary cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."