HOME
DETAILS

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

  
Web Desk
January 22, 2026 | 4:12 PM

mother breaks security to meet rohit sharma for daughters 9 crore treatment

ഇൻഡോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന മത്സരത്തിന് പിന്നാലെ സ്റ്റാർ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് കൈയിൽ കയറിപ്പിടിച്ച യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ വീഴ്ചയെന്ന് ആദ്യഘട്ടത്തിൽ കരുതിയെങ്കിലും, തന്റെ മകളുടെ ജീവൻ രക്ഷിക്കാനുള്ള ഒരമ്മയുടെ അവസാന പോരാട്ടമായിരുന്നു അതെന്ന് വ്യക്തമായതോടെ സംഭവം ആരാധകരുടെ കണ്ണ് നിറയിക്കുകയാണ്.

വികാരനിർഭരമായ ആ നിമിഷം

മത്സരശേഷം രോഹിത് ശർമ്മ താമസിച്ച ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് സരിത ശർമ്മ എന്ന യുവതി താരത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. രോഹിത്തിന്റെ കൈകളിൽ പിടിച്ച സരിതയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി. എന്നാൽ സെൽഫിയെടുക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല താനിത് ചെയ്തതെന്ന് സരിത പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

മകൾക്കായി 9 കോടി രൂപയുടെ കുത്തിവെയ്പ്പ്

തന്റെ മകൾ അനികയുടെ ജീവൻ രക്ഷിക്കാൻ 9 കോടി രൂപ വിലവരുന്ന കുത്തിവെയ്പ്പ് ആവശ്യമാണെന്ന് സരിത പറയുന്നു.മകളുടെ അപൂർവ്വ രോഗത്തിന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ആവശ്യമാണ്.ഇതിനായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റും ഇതുവരെ 4.1 കോടി രൂപ സമാഹരിക്കാൻ ഇവർക്ക് കഴിഞ്ഞു. എന്നാൽ ബാക്കി തുക കണ്ടെത്താൻ സമയം അതിക്രമിച്ചിരിക്കുകയാണ്.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കാറുള്ളത് കൊണ്ടാണ് അവരെ നേരിട്ട് കണ്ട് സങ്കടം പറയാൻ ശ്രമിച്ചതെന്ന് സരിത വ്യക്തമാക്കി.

രോഹിത്തിനോടും വിരാടിനോടും അപേക്ഷ

"ഞാൻ അവിടെ സെൽഫി എടുക്കാൻ വന്നതല്ല, എന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എത്തിയതാണ്. വികാരങ്ങൾ നിയന്ത്രിക്കാനാവാതെയാണ് ഞാൻ രോഹിത് സാറിന്റെ കൈയിൽ പിടിച്ചുപോയത്. അധികൃതരോട് ഞാൻ ക്ഷമ ചോദിക്കുന്നു. വിരാട് സാറും രോഹിത് സാറും ഈ സന്ദേശം കാണുകയാണെങ്കിൽ എന്നെ സഹായിക്കണം," സരിത വീഡിയോയിൽ അഭ്യർത്ഥിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ സരിതയെ തടഞ്ഞെങ്കിലും, വീഡിയോ വൈറലായതോടെ താരങ്ങൾ ഈ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  4 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  4 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  4 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  4 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  4 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  4 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  4 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  4 days ago