HOME
DETAILS

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

  
Web Desk
January 22, 2026 | 6:01 PM

Nine Arrested in Odisha for Assaulted Pastor and Forced To Drink Drain Water

ഭുവനേശ്വര്‍: ഒഡിഷയിലെ ധെങ്കനാല്‍ ജില്ലയില്‍ ബിപിന്‍ ബിഹാരി നായിക് എന്ന ക്രിസ്ത്യന്‍ വൈദികനെ ആക്രമിച്ച കേസില്‍ ഒമ്പത് പേര്‍ കസ്റ്റഡിയില്‍. ഈ മാസം ആദ്യവാരം നടന്ന അക്രമത്തില്‍ ബുധനാഴ്ചയാണ് പൊലിസ് നടപടിയെടുത്തത്. ബിപിന്‍ നായിക്കിനെ തടഞ്ഞുവച്ച് പരസ്യമായി അവഹേളിക്കുകയും മര്‍ദ്ദിക്കുകയും ചാണകം വായില്‍ തിരുകുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നവരുന്നതിനിടെയാണ് പൊലിസിന്റെ നടപടി.

ഈ മാസം നാലിന് പര്‍ജാംഗ് ഗ്രാമത്തിലെ വീട്ടില്‍ പതിവ് ഞായറാഴ്ച പ്രാര്‍ത്ഥയ്ക്കിടെയെയാണ് സംഭവം. വൈദികനും ഭാര്യ വന്ദനയും പ്രദേശത്തെ ഏഴ് കുടുംബങ്ങളും പ്രാര്‍ത്ഥനാ യോഗത്തില്‍ സംബന്ധിക്കുന്നതിനിടെ നാല്‍പ്പതോളം വരുന്ന സംഘം വീട് വളയുകയും അകത്തേക്ക് അതിക്രമിച്ചു കയറി എല്ലാവരെയും മര്‍ദ്ദിക്കുകയുമായിരുന്നു. വന്ദനയും കുട്ടികളും ഓടി രക്ഷപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ അഭയം തേടിയെങ്കിലും വൈദകനെ സംഘം പിടിച്ചുവച്ച് മര്‍ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്ത ശേഷം ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തിന് മുന്നില്‍ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദകിനെ ചെരുപ്പുമാല അണിയിച്ച് നടത്തിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ലോക്കല്‍ പൊലിസ് പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇരയുടെ ഭാര്യ ജില്ലാ പൊലിസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി അഭിനവ് സോങ്കര്‍ അറിയിച്ചു. വൈദ്യപരിശോധനയില്‍ പാസ്റ്റര്‍ക്ക് മാരകമായ പരിക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

A Christian pastor in Odisha's Dhenkanal district was allegedly assaulted and humiliated by a group accused of links to right-wing organisations, following claims that he was involved in religious conversions. The incident occurred on January 4 in Parjang village. Pastor Bipin Bihari Naik was conducting a prayer meeting at a private house of a family member, Krishna Naik, along with his wife Bandana Naik and a few others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  2 days ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  2 days ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  2 days ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  2 days ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  2 days ago
No Image

പഞ്ചാബില്‍ എ.എ.പി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റു മരിച്ചു 

Kerala
  •  2 days ago
No Image

ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ആർസിബിക്കൊപ്പം പുതിയ ചരിത്രം സൃഷ്ടിച്ച് മന്ദാന

Cricket
  •  2 days ago