സഊദി വിഷൻ 2030; അബ്ഷീർ വഴി ഡിസംബറിൽ പൂർത്തിയാക്കിയത് നാല് കോടിയിലധികം ഇടപാടുകൾ
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ 'അബ്ഷീർ' വഴി കഴിഞ്ഞ ഡിസംബറിൽ റെക്കോർഡ് ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. ഡിസംബർ മാസത്തിൽ മാത്രം മൊത്തം 4,11,04,448 ഇടപാടുകളാണ് പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയത്. വ്യക്തികൾക്കായുള്ള പ്ലാറ്റ്‌ഫോം വഴി 3,84,95,732 ഇടപാടുകൾ നടന്നു. പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമായി ലഭ്യമായ ഡിജിറ്റൽ വാലറ്റ് വഴി 3.18 കോടിയിലധികം രേഖകൾ ഉപയോക്താക്കൾ പരിശോധിച്ചു.
ബിസിനസ് സ്ഥാപനങ്ങൾക്കായി 26,08,716 ഇടപാടുകൾ ഇക്കാലയളവിൽ പൂർത്തിയാക്കി. പൊതു സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട് 36,38,165 ഇടപാടുകൾ നടന്നു. ട്രാഫിക് വിഭാഗത്തിൽ 35,46,449 ഇടപാടുകളും, പാസ്‌പോർട്ട് വിഭാഗത്തിൽ 23,11,995 ഇടപാടുകളും, സിവിൽ അഫയേഴ്‌സ് വിഭാഗത്തിൽ 5,38,997 ഇടപാടുകളും നടന്നു. സഊദി വിഷൻ 2030ന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിൽ അബ്ഷീർ പ്ലാറ്റ്‌ഫോം വലിയ പങ്കുവഹിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia’s Absher platform achieved a milestone by processing over 41 million electronic transactions in December. Data from the Ministry of Interior shows significant activity across individual and business platforms, including record usage of digital wallets and services for Traffic, Passports, and Civil Affairs, aligning with Saudi Vision 2030’s digital goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."