ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ
ഡാവോസ്: നാല് വര്‍ഷമായി തുടരുന്ന റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്ന്‍, റഷ്യ, യുഎസ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ആദ്യ 'ത്രികക്ഷി ചര്‍ച്ച' ഇന്ന് അബുദാബിയില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി ഈ വിവരം അറിയിച്ചത്. യുഎസ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ മോസ്‌കോയിലെത്തി പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അബുദാബിയിലേക്ക് തിരിക്കുന്നത്.
ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍:
* സുരക്ഷാ ഗ്യാരന്റി: ഉക്രെയ്‌നിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറുകള്‍ക്ക് അന്തിമരൂപമായതായി സെലന്‍സ്‌കി പറഞ്ഞു. യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള സാമ്പത്തിക പാക്കേജും ഇതില്‍ ഉള്‍പ്പെടും.
* ഊര്‍ജ്ജ വെടിനിര്‍ത്തല്‍: റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ യുക്രെയ്ന്‍ ആക്രമണങ്ങളും, യുക്രെയ്‌നിലെ വൈദ്യുതി നിലയങ്ങള്‍ക്കെതിരായ റഷ്യന്‍ ആക്രമണങ്ങളും അവസാനിപ്പിക്കാനുള്ള 'എനര്‍ജി സീസ് ഫയര്‍' ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നേക്കും.
* അതിര്‍ത്തി തര്‍ക്കം: റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭാവി, സാപ്പോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം എന്നീ കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ട്രംപിന്റെ ഇടപെടല്‍
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് നല്‍കാനുള്ള സന്ദേശം 'യുദ്ധം അവസാനിക്കണം' എന്നത് മാത്രമാണെന്ന് ട്രംപ് വ്യക്തമാക്കി. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് വിശേഷിപ്പിച്ച ട്രംപ്, സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും ഉക്രെയ്‌നിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കീവ് നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കഠിനമായ ശൈത്യകാലത്ത് ചൂടാക്കല്‍ സംവിധാനങ്ങളില്ലാതെ മൂവായിരത്തോളം കെട്ടിടങ്ങളിലെ താമസക്കാര്‍ വലയുകയാണ്. ഈ പശ്ചാത്തലത്തില്‍ അബുദാബിയില്‍ നടക്കുന്ന ത്രികക്ഷി ചര്‍ച്ച ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
President Volodymyr Zelenskyy says officials from Ukraine, Russia and the United States will hold trilateral ?meetings for the first time on Friday and Saturday as the US continues to push for an end to Russia’s war on Ukraine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."