HOME
DETAILS

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരത്തെ തന്നെ സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു;യു.എസ് സുരക്ഷാ ഗ്രൂപ്പ് റിപ്പോര്‍ട്ട്

  
Web Desk
January 23, 2026 | 4:09 AM

air india dreamliner crash in ahmedabad linked to long-standing technical issues report

അഹമ്മദാബാദ്: അഹമ്മദാബാദില്‍ കഴിഞ്ഞ ജൂണില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ 787 ഡ്രീംലൈനര്‍ വിമാനത്തിന് നേരത്തെ തന്നെ ഗുരുതര സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. യു.എസ് സുരക്ഷാ ഗ്രൂപ്പിന്റേതാണ് റിപ്പോര്‍ട്ട്.  വിമാനം സര്‍വീസില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ തകരാറുകള്‍ ഉണ്ടായിരുന്നതായാണ് യു.എസ് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി (എഫ്ഒഎസ്)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വിമാനത്തിന് അതിന്റെ സേവന കാലയളവില്‍ ഒന്നിലധികം സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടുവെന്നും എന്നാല്‍ ഗൗരവകരമായി പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.എസ്, കാനഡ, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബോയിങ് 787-ന്റെ 2000ല്‍ അധികം വിമാനങ്ങള്‍ക്ക് തകരാറുണ്ട് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2013 അവസാനമാണ് അപകടത്തില്‍പ്പെട്ട ഡ്രീംലൈനര്‍ ആദ്യമായി പറന്നത്. 2014-ന്റെ തുടക്കത്തിലാണ് എയര്‍ ഇന്ത്യ ഇത് സര്‍വിസില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ ദിവസം മുതല്‍ തന്നെ വിമാനത്തിന് തകരാറുണ്ടായിരുന്നു. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയര്‍ തകരാറുകള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ട്രിപ്പ് ചെയ്തത്, വയറിങ് കേടുപാടുകള്‍, പവര്‍സിസ്റ്റം ഘടകങ്ങളുടെ അമിതമായ ചൂട് തുടങ്ങിയ തകരാറുകള്‍ ഉണ്ടായിരുന്നതായാണ് എഫ്.ഒ.എസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 

2022 ജനുവരിയില്‍ ഉയര്‍ന്ന വോള്‍ട്ടേജ് എന്‍ജിന്‍ പവര്‍ വിതരണം ചെയ്യുന്ന അഞ്ച് പാനലുകളില്‍ ഒന്നായ പി100 പവര്‍ ഡിസ്ട്രിബ്യൂഷന്‍ പാനലിന് തീപിടിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഗ്രൂപ്പ് പറയുന്നതനുസരിച്ച്, VT-ANB രജിസ്റ്റര്‍ ചെയ്ത വിമാനത്തിന് എയര്‍ ഇന്ത്യയുമായി സര്‍വിസ് ആരംഭിച്ച ആദ്യ ദിവസം മുതല്‍ തന്നെ സിസ്റ്റം പരാജയങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, നിര്‍മ്മാണം, ഗുണനിലവാരം, അറ്റകുറ്റപ്പണി എന്നിവയുടെ പോരായ്മകളില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് എഫ്.എ.എസ് ആരോപിച്ചു. 

2025 ജൂണ്‍ 12-നാണ് വിമാനം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയില്‍ വിമാനം തകര്‍ന്നുവീണത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്ന് കത്തിയമരുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

a us-based aviation safety group report claims that the air india boeing 787 dreamliner that crashed in ahmedabad had serious technical and system failures since its induction, raising concerns over maintenance, manufacturing, and safety oversight.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  3 days ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  3 days ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  3 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  3 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  3 days ago
No Image

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു 

uae
  •  3 days ago
No Image

'എസ്.ഐ.ആർ തടസ്സപ്പെടുത്താൻ അനുവദിക്കില്ല'; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്

National
  •  3 days ago
No Image

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

bahrain
  •  3 days ago