അബൂദബിയില്‍ റമദാന്‍ ടെന്റുകള്‍ സ്ഥാപിക്കണോ? പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അധികൃതര്‍
അബൂദബി: വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി റമദാന്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി അബൂദബി നഗര ഗതാഗത വകുപ്പ്. പൊതു സുരക്ഷയും ഗതാഗത സൗകര്യവും മുന്‍നിര്‍ത്തിയാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ടെന്റുകള്‍ സ്ഥാപിക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും താമസക്കാര്‍ക്കും ഡിജിറ്റല്‍ ഐഡി (UAE PASS) ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി അപേക്ഷാ ഫീസോ മറ്റ് പ്രത്യേക രേഖകളോ ആവശ്യമില്ല. അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അനുമതി ലഭിച്ചാല്‍ മാത്രമേ ടെന്റ് സ്ഥാപിക്കാന്‍ പാടുള്ളൂ.
പാലിക്കേണ്ട നിബന്ധനകള്‍:
* വലിപ്പം: ടെന്റുകള്‍ക്ക് പരമാവധി 60 ചതുരശ്ര മീറ്റര്‍ വലിപ്പമേ പാടുള്ളൂ. ഉയരം അഞ്ച് മീറ്ററില്‍ കൂടരുത്.
* സ്ഥാനം: വസ്തു ഉടമയുടെ വീടിന്റെ മുന്‍ഭാഗത്തായിരിക്കണം ടെന്റ്. റോഡുകളോ നടപ്പാതകളോ തടസ്സപ്പെടുത്താന്‍ പാടില്ല.
* വിലക്കുകള്‍: ടെന്റുകള്‍ക്കുള്ളില്‍ കച്ചവടം, വാടകയ്ക്ക് നല്‍കല്‍, പ്രമോഷണല്‍ പരിപാടികള്‍ എന്നിവ പാടില്ല.
* ഉത്തരവാദിത്തം: ടെന്റ് സ്ഥാപിക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ പൊതുസ്വത്തിന് നാശനഷ്ടമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമയ്ക്കായിരിക്കും.
അനധികൃതമായി ടെന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാകും. പരാതികളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ മുന്‍കൂര്‍ അനുമതി ലഭിച്ച ടെന്റുകള്‍ പോലും നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
English Summary: The Abu Dhabi Department of Municipalities and Transport (DMT) has issued guidelines for installing Ramadan tents, requiring online permits via Digital ID. Tents must not exceed 60 square meters, must not obtsruct roads, and are tsrictly prohibited from being used for commercial or promotional activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."