HOME
DETAILS

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

  
January 23, 2026 | 5:10 AM

palakkad 75-year-old man ends life after attacking daughter-in-law with machete

കുഴൽമന്ദം: കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം എഴുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

സംഭവം നടന്നത് ഇങ്ങനെ:

രാധാകൃഷ്ണന്റെ മരുമകളും കുഴൽമന്ദം ഗുഡ് ഷെപ്പേഡ് സ്‌കൂളിലെ അധ്യാപികയുമായ അമിത മക്കളെ സ്‌കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയം വടിവാളുമായി എത്തിയ രാധാകൃഷ്ണൻ അമിതയെ പിന്നിൽ നിന്ന് വെട്ടാൻ ശ്രമിച്ചു. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അമിതയുടെ ഇടതുകൈയിലെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ചേർന്ന് ഉടൻ തന്നെ അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അകത്തുനിന്ന് ഞരക്കം, വാതിൽ പൊളിച്ച് നാട്ടുകാർ

അമിതയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രാധാകൃഷ്ണൻ തൊട്ടടുത്തുള്ള പഴയ തറവാട് വീട്ടിൽ കയറി വാതിലടച്ചു. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ വീട്ടിനുള്ളിൽ നിന്ന് ഞരക്കം കേൾക്കുകയും വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രാധാകൃഷ്ണനെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു. എലിവിഷം കഴിച്ച ഇദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബ പശ്ചാത്തലം

ഒരേ വളപ്പിലെ രണ്ട് വീടുകളിലായാണ് കുടുംബം താമസിച്ചിരുന്നത്. രാധാകൃഷ്ണൻ തറവാട് വീട്ടിലും ഭാര്യയും മകനും കുടുംബവും പുതിയ വീട്ടിലുമാണ് താമസം. ഭക്ഷണം കഴിക്കാൻ മാത്രമാണ് രാധാകൃഷ്ണൻ പുതിയ വീട്ടിൽ എത്താറുള്ളത്. ഇവർ തമ്മിൽ നേരത്തെ തന്നെ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറയുന്നു. ഐടി ഉദ്യോഗസ്ഥനായ മകൻ അശോക് സംഭവസമയത്ത് കോയമ്പത്തൂരിലായിരുന്നു.

കുഴൽമന്ദം പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് രാവിലെ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  10 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  10 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  10 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  10 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  10 days ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  10 days ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  10 days ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  10 days ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  10 days ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  10 days ago