HOME
DETAILS

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

  
Web Desk
January 23, 2026 | 5:19 AM

protests erupt against trump after five-year-old child sent to detention center

മിന്നസോട്ട: അഞ്ച് വയസ്സായിരുന്നു അവന്. പ്രീസ്‌കൂള്‍ വിദ്യാര്‍ഥി. ലിയാം കൊനെജോ റാമോസ്. നീല തൊപ്പിയും സ്‌പൈഡര്‍മാന്‍ ബാക്ക്പാക്കും ധരിച്ചുള്ള അവന്റെ ഫോട്ടോ ഇന്ന് ലോകമെങ്ങും പരിചിതമാണ്. മറ്റൊന്നുമായിട്ടല്ല. അമേരിക്കയിലെ 'കുടിയേറ്റ'ക്കാരനായിട്ട്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അവനെ യു.എസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കൊണ്ടുപോയത്. അവനെയും അവന്റെ പിതാവിനെയും ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്കാമ് അവര്‍ കൊണ്ടുപോയത്. ഈ ചിത്രമാണ് ലോകമെങ്ങും വൈറലായിരിക്കുന്നത്. സമീപ ആഴ്ചകളിലായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. കൊളംബിയ ഹൈറ്റ്‌സ് പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

 ലിയാമിനെ മുന്നില്‍ നിര്‍ത്തി വീട്ടില്‍ മറ്റൊരെങ്കിലും അനധികൃതമായി താമസിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ ഫെഡറല്‍ ഏജന്റുമാര്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളെച്ചൊല്ലിയുള്ള വിവാദത്തിനാണ് സംഭവം തിരികൊളുത്തിയിരിക്കുന്നത്. അമേരിക്കയില്‍ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 

കുട്ടിയെയും കുടുംബത്തെയും പിന്തുണച്ച് ഡെമോക്രാറ്റ് കമല ഹാരിസ് രംഗത്തെത്തി. അവനെ കസ്റ്റഡിയിലെടുത്ത ന ചിത്രം പങ്കിട്ടുകൊണ്ട് ഹാരിസ് എഴുതി, 'ലിയാം റാമോസ് വെറുമൊരു കുഞ്ഞാണ്. അവന്‍ കുടുംബത്തോടൊപ്പം വീട്ടിലിരിക്കണം, ഐസിഇയുടെ ഇരയായി ഉപയോഗിക്കപ്പെടരുത്, ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ സൂക്ഷിക്കപ്പെടരുത്. ഞാന്‍ പ്രകോപിതനാണ്, നിങ്ങളും അങ്ങനെ തന്നെയായിരിക്കണം.'

 

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പിതാവിനൊപ്പം കാറില്‍ വരുമ്പോഴാണ് പിതാവിന്റെ കൂടെ ലിയാം റാമോസിനെയും പിടികൂടിയത്. എന്നാല്‍ ലിയാമിന്റെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നും രാജ്യം വിടാനുള്ളവരുടെ ലിസ്റ്റില്‍ ഇയാള്‍  ഇല്ലെന്നും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.

എന്നാല്‍ ഐ.സി.ഇ ഒരു കുട്ടിയെയും ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ട്രീഷ്യ മക്ലോഫ്ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് അഡ്രിയാന്‍ അലക്സാണ്ടര്‍ കൊനെജോ അരിയാസിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

widespread protests have broken out against former us president donald trump following reports that a five-year-old child was placed in a detention center as part of immigration enforcement, drawing strong public and human rights criticism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  4 days ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  4 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  4 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  4 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  4 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  4 days ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  4 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  4 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  4 days ago