'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം
മിന്നസോട്ട: അഞ്ച് വയസ്സായിരുന്നു അവന്. പ്രീസ്‌കൂള്‍ വിദ്യാര്‍ഥി. ലിയാം കൊനെജോ റാമോസ്. നീല തൊപ്പിയും സ്‌പൈഡര്‍മാന്‍ ബാക്ക്പാക്കും ധരിച്ചുള്ള അവന്റെ ഫോട്ടോ ഇന്ന് ലോകമെങ്ങും പരിചിതമാണ്. മറ്റൊന്നുമായിട്ടല്ല. അമേരിക്കയിലെ 'കുടിയേറ്റ'ക്കാരനായിട്ട്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അവനെ യു.എസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കൊണ്ടുപോയത്. അവനെയും അവന്റെ പിതാവിനെയും ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്കാമ് അവര്‍ കൊണ്ടുപോയത്. ഈ ചിത്രമാണ് ലോകമെങ്ങും വൈറലായിരിക്കുന്നത്. സമീപ ആഴ്ചകളിലായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. കൊളംബിയ ഹൈറ്റ്‌സ് പബ്ലിക് സ്‌കൂളിലെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ലിയാമിനെ മുന്നില്‍ നിര്‍ത്തി വീട്ടില്‍ മറ്റൊരെങ്കിലും അനധികൃതമായി താമസിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ ഫെഡറല്‍ ഏജന്റുമാര്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളെച്ചൊല്ലിയുള്ള വിവാദത്തിനാണ് സംഭവം തിരികൊളുത്തിയിരിക്കുന്നത്. അമേരിക്കയില്‍ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
കുട്ടിയെയും കുടുംബത്തെയും പിന്തുണച്ച് ഡെമോക്രാറ്റ് കമല ഹാരിസ് രംഗത്തെത്തി. അവനെ കസ്റ്റഡിയിലെടുത്ത ന ചിത്രം പങ്കിട്ടുകൊണ്ട് ഹാരിസ് എഴുതി, 'ലിയാം റാമോസ് വെറുമൊരു കുഞ്ഞാണ്. അവന്‍ കുടുംബത്തോടൊപ്പം വീട്ടിലിരിക്കണം, ഐസിഇയുടെ ഇരയായി ഉപയോഗിക്കപ്പെടരുത്, ടെക്‌സസിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ സൂക്ഷിക്കപ്പെടരുത്. ഞാന്‍ പ്രകോപിതനാണ്, നിങ്ങളും അങ്ങനെ തന്നെയായിരിക്കണം.'
Liam Ramos is just a baby. He should be at home with his family, not used as bait by ICE and held in a Texas detention center.
— Kamala Harris (@KamalaHarris) January 22, 2026
I am outraged, and you should be too. pic.twitter.com/djr2z1AG0N
സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പിതാവിനൊപ്പം കാറില്‍ വരുമ്പോഴാണ് പിതാവിന്റെ കൂടെ ലിയാം റാമോസിനെയും പിടികൂടിയത്. എന്നാല്‍ ലിയാമിന്റെ പിതാവ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നും രാജ്യം വിടാനുള്ളവരുടെ ലിസ്റ്റില്‍ ഇയാള്‍ ഇല്ലെന്നും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.
എന്നാല്‍ ഐ.സി.ഇ ഒരു കുട്ടിയെയും ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ട്രീഷ്യ മക്ലോഫ്ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് അഡ്രിയാന്‍ അലക്സാണ്ടര്‍ കൊനെജോ അരിയാസിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
widespread protests have broken out against former us president donald trump following reports that a five-year-old child was placed in a detention center as part of immigration enforcement, drawing strong public and human rights criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."