ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി ട്രംപ്
ടെഹ്‌റാന്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി വീണ്ടും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഇറാനെ ലക്ഷ്യമാക്കി അമേരിക്കല്‍ നാവിക സേനയുടെ വന്‍ കപ്പല്‍ വ്യൂഹം നീങ്ങുന്നുണ്ടെന്നാണ് പ്രസ്താവന.
ഇറാന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.വ്യാഴാഴ്ച ദാവോസില്‍ നിന്ന് വാഷിങ്്ടണിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
'നിങ്ങള്‍ക്കറിയാമോ, ആ ദിശയിലേക്ക് ഞങ്ങളുടെ ധാരാളം കപ്പലുകള്‍ പോകുന്നുണ്ട്, എന്തെങ്കിലും സംഭവിച്ചാല്‍ മാത്രം മതി,' ട്രംപ് പറഞ്ഞു.
'ആ ദിശയിലേക്ക് വലിയ കപ്പല്‍ വ്യൂഹം പോകുന്നുണ്ട്.എന്താണ് സംഭവിക്കുന്നതെന്ന് കാണാം.
വാഷിംങ്ടണ്‍ ടെഹ്റാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ഇറാനിലേക്ക് ഞങ്ങള്‍ക്ക് ഒരു വലിയ സൈന്യം നീങ്ങുന്നുണ്ട്. ഒന്നും സംഭവിക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ട്രംപ് പറഞ്ഞു.
ഒരു കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പും അധിക സൈനിക ആസ്തികളും മേഖലയിലേക്ക് പോകുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍, ഡിസ്‌ട്രോയറുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഏഷ്യ-പസഫിക്കില്‍ നിന്ന് മാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ കാരിയറാണ് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇറാനിലെ പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുത്താല്‍ സൈനിക നീക്കത്തിന് മടിക്കില്ലെന്നും സഹായം വരുന്നുവെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്ന് പിന്തിരിഞ്ഞു. എന്നാല്‍, മാറ്റിപ്പറഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് വീണ്ടും ആക്രമണത്തിന് എന്ന തരത്തിലുള്ള സന്ദേശവുമായി ട്രംപ് എത്തിയിരിക്കുന്നത്.
ഇറാനെതിരെ നീക്കമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവങ്ങള്‍ ആക്രമിക്കുമെന്ന് നേരത്തെ ഇറാന്‍ തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തില്‍ ഖത്തറിലെ അമേരിക്കല്‍ സേനാ താവളത്തിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തു വിടുകയും ചെയ്തിരുന്നു.
former us president donald trump has escalated tensions in west asia by deploying a massive us naval force aimed at iran, triggering renewed fears of conflict across the region amid rising geopolitical instability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."