HOME
DETAILS

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

  
January 23, 2026 | 7:00 AM

music director palash muchhal booked for rs 40 lakh fraud film investment scam in sangli

സാംഗ്ലി: സിനിമയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ പ്രശസ്ത സംഗീത സംവിധായകൻ പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. നടനും നിർമ്മാതാവുമായ വിഗ്യാൻ മാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

സിനിമയുടെ പേരിൽ തട്ടിപ്പ്

പരാതിക്കാരനായ വിഗ്യാൻ മാനെ പറയുന്നതനുസരിച്ച്, 2023 ഡിസംബറിലാണ് തട്ടിപ്പിന്റെ തുടക്കം.പലാഷ് സംവിധാനം ചെയ്യുന്ന 'നസാരിയ' എന്ന സിനിമയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒടിടി റിലീസിന് ശേഷം 12 ലക്ഷം രൂപ ലാഭം നൽകാമെന്നും സിനിമയിൽ വേഷം നൽകാമെന്നും പലാഷ് വിശ്വസിപ്പിച്ചു.

2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ പലാഷ് കൈപ്പറ്റി.എന്നാൽ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സിനിമ പൂർത്തിയായില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് ഒഴിഞ്ഞുമാറിയതോടെയാണ് വിഗ്യാൻ മാനെ സാംഗ്ലി പൊലിസ് സൂപ്രണ്ടിനെ സമീപിച്ചത്.

വിവാഹമോചനവും വിവാദങ്ങളും

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയുമായുള്ള പലാഷിന്റെ പ്രണയവും തുടർന്നുണ്ടായ വിവാഹ നിശ്ചയവും വലിയ വാർത്തയായിരുന്നു. എന്നാൽ 2025 നവംബർ 23-ന് നടക്കേണ്ടിയിരുന്ന വിവാഹം അവസാന നിമിഷം മുടങ്ങി. സ്മൃതിയുടെ പിതാവിന്റെ ആരോഗ്യനില മോശമായതിനാലാണ് വിവാഹം മാറ്റിയതെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും, പലാഷിന്റെ ചില വ്യക്തിബന്ധങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തങ്ങൾ വേർപിരിയുകയാണെന്ന് പലാഷ് തന്നെ പിന്നീട് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.

സാംഗ്ലി പൊലിസ് കേസുമായി ബന്ധപ്പെട്ട് പലാഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. പലാഷ് ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  5 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  5 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  5 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  5 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  5 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  5 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  5 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  5 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  5 days ago