HOME
DETAILS

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

  
Web Desk
January 23, 2026 | 7:06 AM

prime-minister-modi-malayalam-address-kerala-development-new-direction-amrit-bharat-trains

തിരുവനന്തപുരം: കേരളത്തിനെ സംബന്ധിച്ച് വികസനത്തിന് പുതിയ ദിശാബോധം വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പുത്തരിക്കണ്ടം മൈതാനത്ത് അമൃത് ഭാരത്, പാസഞ്ചര്‍ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു.

'രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്''- ഉന്തുവണ്ടിക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയ ശേഷം മോദി പറഞ്ഞു. 

അമൃത് ഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും ഗുരുവായൂരിലേക്കുള്ള പുതിയ ട്രെയിന്‍ തീര്‍ഥാടനത്തിന് ഉപയുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളുരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് മോദി ഫ്ളാഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണം മൈതാനത്തേക്ക് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

 

Prime Minister Narendra Modi said that Kerala has entered a new phase of development and will move forward with a renewed sense of direction. He was speaking after flagging off Amrit Bharat and passenger train services at Putharikandam Maidan in the state capital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  2 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  2 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  2 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  2 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കും കുടുംബത്തിനും വൻ നിക്ഷേപമെന്ന് അന്വേഷണസംഘം; ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി

crime
  •  2 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല, തെരച്ചിൽ ഊർജ്ജിതം

Kerala
  •  2 days ago
No Image

അജിത് പവാറിന്റെ മരണം അട്ടിമറിയോ? പൈലറ്റിന്റെ പശ്ചാത്തലത്തിലും ദുരൂഹത; വിദേശ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധു

National
  •  2 days ago