HOME
DETAILS

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

  
January 23, 2026 | 7:29 AM

kerala-coldest-day-of-the-year-temperature-drops-munnar-one-degree-celsius

2026 ലെ ഏറ്റവും തണുപ്പ് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്നെന്ന് കാലാവസ്ഥ നിരീക്ഷകന്‍ രാജീവ് എരിക്കുളം. ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തണുപ്പ് സജീവമായിരിക്കുകയാണ്.  വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ഒരുപോലെ താപനില ഗണ്യമായി കുറഞ്ഞു.  ശനിയാഴ്ച്ച വരെ തണുപ്പ് തുടരാനാണ് സാധ്യത.

മൂന്നാറില്‍ അതിശൈത്യം

ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.

ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില കുറഞ്ഞതോടെ പ്രദേശങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. പുല്‍മേടുകളെല്ലാം മഞ്ഞുമൂടിയിരിക്കുകയാണ്. 

ഡിസംബറിലെ അതിശൈത്യത്തിന് ശേഷം ക്രമേണ താപനില വര്‍ധിച്ചുവന്നിരുന്നു. വ്യാഴാഴ്ച്ചയോടെയാണ് വീണ്ടും തണുപ്പ് വന്നത്. വരുംദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചന.

 

Kerala experienced one of the coldest days of the year today, according to weather observer Rajeev Erikkulam. After a brief lull, cold conditions have returned across the state, with temperatures dropping significantly in both northern and southern Kerala. The cold spell is expected to continue until Saturday, with further dips in temperature likely in the coming days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍

Kerala
  •  5 days ago
No Image

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന്;വിളപ്പില്‍ശാലയില്‍ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

ശതാബ്ദി നിറവിൽ, നാളെ മുതല്‍ അഞ്ചുനാള്‍ കുണിയ

samastha-centenary
  •  5 days ago
No Image

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

International
  •  5 days ago
No Image

175 കോടിയുടെ അഴിമതി: ചൈനയിൽ മുൻ നിയമമന്ത്രിക്ക് ജീവപര്യന്തം; സിറ്റിങ് മന്ത്രിക്കെതിരെയും നടപടി

International
  •  5 days ago
No Image

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

samastha-centenary
  •  5 days ago
No Image

കേന്ദ്ര ബജറ്റ്: സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ മൂല്യപരിധി എടുത്തുകളഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍

uae
  •  5 days ago
No Image

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' കളക്ഷന്‍ വിപണിയിലിറക്കി

uae
  •  5 days ago
No Image

ചിന്ദ്വാര കൂട്ടക്കൊല: 'പേഡ'യിൽ കലർത്തിയത് മാരകമായ ആഴ്സെനിക്; ഭർതൃവീട്ടുകാർ പിടിയിൽ

National
  •  5 days ago
No Image

സി.ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത

National
  •  5 days ago