HOME
DETAILS

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

  
January 23, 2026 | 8:56 AM

teacher brutally beaten and robbed in kozhikode 3 arrested for horrific flat attack

കോഴിക്കോട്: പന്തീരാങ്കാവിൽ അധ്യാപകന്റെ ഫ്ലാറ്റ് ചവിട്ടിത്തുറന്ന് മർദ്ദനം നടത്തുകയും പണവും ലാപ്ടോപ്പും കവരുകയും ചെയ്ത കേസിൽ മൂന്ന് പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരാണ് പിടിയിലായത്.

സിനിമയെ വെല്ലുന്ന ആസൂത്രണം

ന്യൂ ഇയർ ദിനത്തിൽ പുലർച്ചെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിന് അടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്ലാറ്റിൽ അതിക്രമം നടന്നത്.അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം ആക്രമിച്ചത്. മുഷ്ഫിക് താമസിച്ചിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്നാണ് പ്രതികൾ അകത്തു കടന്നത്.

മുഷ്ഫിക്കിനെ മർദ്ദിക്കുമ്പോൾ പുറത്തുള്ളവർ നിലവിളി ശബ്ദം കേൾക്കാതിരിക്കാൻ ഫ്ലാറ്റിലുണ്ടായിരുന്ന ബ്ലൂടൂത്ത് സ്പീക്കറിൽ ഇവർ ഉറക്കെ പാട്ട് വെച്ചു.മർദ്ദനത്തിന് പിന്നാലെ 10,000 രൂപ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ എന്നിവയുമായി സംഘം കടന്നുകളയുകയായിരുന്നു.

പൊലിസ് നടപടി

ഫറോക്ക് എ.സി.പി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് അധ്യാപകനുമായി മുൻപരിചയമുണ്ടോ എന്നും മറ്റു തർക്കങ്ങൾ നിലനിന്നിരുന്നോ എന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  a day ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  a day ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  a day ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  a day ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  a day ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  a day ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  a day ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  a day ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  a day ago