രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിക്കുന്ന യോഗത്തില്‍ നിന്ന് ശശി തരൂര്‍ എം.പി പങ്കെടുക്കില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് പരിപാടിയില്‍ രാഹുല്‍ ഗാന്ധി തന്നെ അവഗണിച്ചു എന്ന പരാതിക്കു പിന്നാലെയാണ് തരൂരിന്റെ തീരുമാനമെന്നാണ് സൂചന.
പ്രധാന ചര്‍ച്ചാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തരൂരിന്റെ അഭാവം കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷമാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ഉള്‍പെടെയുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ച ചെയ്യാനിരിക്കെ തരൂരിന്റെ ഈ പിന്മാറ്റം സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് അദ്ദേഹം നിലവില്‍ അസ്വസ്ഥനാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ നേതൃത്വം തന്നെ മനഃപൂര്‍വ്വം അകറ്റിനിര്‍ത്തുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ൂര്‍ പക്ഷത്തിനുണ്ട്
ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയ അദ്ദേഹം, പകരം കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) പങ്കെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
congress mp shashi tharoor will not attend the party high command meeting convened to discuss kerala assembly election preparations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."