HOME
DETAILS

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

  
Web Desk
January 23, 2026 | 1:57 PM

cpm in fix as district committee member alleges lakhs siphoned from martyr fund with cms knowledge

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ ധൻരാജിന്റെ രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയോളം പിരിച്ചെടുത്തതിൽ 46 ലക്ഷം രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തെന്ന ഗുരുതര വെളിപ്പെടുത്തലുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ ക്രമക്കേടിന് പിന്നിലുണ്ടെന്നും പാർട്ടി നേതൃത്വം ഇത് മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2016 ജൂലൈ 11-നാണ് സി.പി.എം പ്രവർത്തകനായ ധൻരാജ് കൊല്ലപ്പെട്ടത്. ആ കുടുംബത്തെ സഹായിക്കാനായി പാർട്ടി വലിയ തോതിൽ ഫണ്ട് ശേഖരണം നടത്തിയിരുന്നു. എന്നാൽ ശേഖരിച്ച തുക അർഹതപ്പെട്ടവർക്ക് നൽകുന്നതിന് പകരം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കും അഴിമതിക്കുമായി വകമാറ്റുകയായിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി.

താൻ ഏരിയ സെക്രട്ടറിയായ കാലയളവിലാണ് ഫണ്ടിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. 2021-ലെ പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഏൽപ്പിച്ചപ്പോഴാണ് വിചിത്രമായ കണക്കുകൾ പുറത്തുവന്നത്. 2017 മുതലുള്ള വരവ് ചിലവ് കണക്കുകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ താൻ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

രക്തസാക്ഷിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനായി 34.25 ലക്ഷം രൂപ ചെലവായെന്നാണ് കണക്കിൽ കാണിച്ചിരുന്നത്. എന്നാൽ ഇതിനായി നൽകിയ ചെക്കുകൾ പരിശോധിച്ചപ്പോൾ 29.25 ലക്ഷം രൂപ മാത്രമാണ് കോൺട്രാക്ടർക്ക് നൽകിയത്. ബാക്കി 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി കെ.പി. മധുവിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് രേഖകൾ സഹിതം കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ഇതുകൂടാതെ, യാതൊരു വിശദീകരണവുമില്ലാതെ രണ്ട് ലക്ഷം രൂപ കൂടി ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പരിശോധനയിൽ തെളിഞ്ഞു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും നൽകിയ പണം നേതാക്കളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഒഴുകുകയായിരുന്നുവെന്ന ആരോപണം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പയ്യന്നൂരിലെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 40 ലക്ഷം രൂപ ധൻരാജ് ഫണ്ടിൽ നിന്ന് മാറ്റിയതായും പറയപ്പെടുന്നു. എന്നാൽ കെട്ടിട നിർമ്മാണത്തിന് പ്രത്യേക ഫണ്ട് നിലവിലുണ്ടായിരുന്നുവെന്നും രക്തസാക്ഷി ഫണ്ട് ഇതിനായി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

രക്തസാക്ഷിയുടെ കടബാധ്യതകൾ വീട്ടാൻ ഫണ്ട് ഉപയോഗിച്ചില്ലെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മാത്രമാണ് പാർട്ടി വൈകിയാണെങ്കിലും അത് തീർക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകൾ സഹിതം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് കുഞ്ഞികൃഷ്ണന്റെ പ്രധാന പരാതി.

തട്ടിപ്പ് പുറത്തുകൊണ്ടുവന്ന തന്നെ പാർട്ടി ശിക്ഷിക്കാനും നിശബ്ദനാക്കാനുമാണ് ശ്രമിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഇ.പി. ജയരാജന്റെ അനധികൃത ഇടപാടുകളെക്കുറിച്ച് ജില്ലാ കമ്മിറ്റിയിൽ താൻ ഉന്നയിച്ചെങ്കിലും നേതൃത്വം അത് അവഗണിക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ പൊരുതി തോറ്റതിനാലാണ് ഇപ്പോൾ അണികളോട് കാര്യങ്ങൾ തുറന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വൻ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനും അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കൃത്യമായ അറിവുണ്ടായിരുന്നു. എല്ലാ തെളിവുകളും കൈമാറിയിട്ടും എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. പാർട്ടിയെ സ്നേഹിക്കുന്ന അണികൾ തന്നെ ഈ തെറ്റുകൾ തിരുത്തട്ടെ എന്ന നിലപാടിലാണ് താനെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്ന ഈ ആരോപണങ്ങൾ വരും ദിവസങ്ങളിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കും. ഫണ്ട് തട്ടിപ്പ് വിവാദം നിയമസഭയിലടക്കം ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

 

 

A senior CP-M District Committee member has sparked a major political controversy by alleging that lakhs of rupees were siphoned off from a martyr's fund. The leader further claimed that top party brass, including the Chief Minister, were aware of the financial irregularities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  2 days ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  2 days ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  2 days ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  2 days ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  2 days ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  2 days ago
No Image

പഞ്ചാബില്‍ എ.എ.പി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റു മരിച്ചു 

Kerala
  •  2 days ago