HOME
DETAILS

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

  
January 24, 2026 | 9:30 PM

India-EU trade deal nears completion as announcement likely on Tuesday

ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ അവഗണിച്ചും റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയെ പിണക്കാതെയും യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) ഇന്ത്യയുമായി വ്യാപാരരംഗത്ത് കൈകോര്‍ക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന 16ാമത് ഇന്ത്യ- യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചേക്കും. ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യു.എസ് നടപടിക്ക് ശേഷം യൂറോപ്യന്‍ യൂനിയനുമായുള്ള ഈ കരാറാണ് ഇന്ത്യ പ്രതീക്ഷയോടെ കാണുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇ.യു വൈസ് പ്രസിഡന്റ് കാജ കല്ലാസ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉടന്‍ ഇന്ത്യയിലെത്തും. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഇരുവരുമാണ് മുഖ്യാതിഥികള്‍. തുടര്‍ന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഉച്ചകോടിയില്‍ ഇ.യു നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യാപാര കരാറാകും ഉച്ചകോടിക്ക് ശേഷം ഇ.യു ഇന്ത്യയുമായി ഒപ്പുവയ്ക്കുക. വ്യാപാരകരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് ഉര്‍സുല വിശേഷിപ്പിച്ചത്. 
ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും നിലവിലുള്ള പങ്കാളിത്തിന് അപ്പുറത്തേക്ക് ഒരു പുതിയസംയുക്ത തന്ത്രപരമായ അജണ്ട സ്വീകരിക്കാനും ഇന്ത്യയും ഇ.യുവും ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ഹരിത ഊര്‍ജ്ജം, ശാസ്ത്ര സാങ്കേതിക വിദ്യ, സുരക്ഷ, പ്രതിരോധം, ഡിജിറ്റല്‍ സംരംഭങ്ങള്‍, കണക്റ്റിവിറ്റി, ബഹിരാകാശം, കൃഷി എന്നിവയിലുടനീളം പരസ്പര പ്രതിബദ്ധത ഉച്ചക്കോടിയില്‍ ഉറപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2024, 25 ല്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യണ്‍ ഡോളറിലെത്തിയതോടെ ഇ.യു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. 
അമേരിക്കയുമായുള്ള തീരുവ തര്‍ക്കം തുടരുമ്പോഴാണ് യൂറോപ്യന്‍ യൂനിയനുമായി ഇന്ത്യ അടുക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ് തയാറാവാത്തത് ഇ.യുവുമായുള്ള വ്യാപാര കരാര്‍ ലക്ഷ്യമിട്ടാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആരോപിച്ചിരുന്നു

ഗുണങ്ങള്‍:

* കയറ്റുമതി വര്‍ധിക്കും: ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ ഇന്ത്യക്ക് യൂറോപ്യന്‍ വിപണിയില്‍ വലിയ അവസരം ലഭിക്കും.
* തൊഴില്‍ വിസകള്‍: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് (പ്രത്യേകിച്ച് ഐ.ടി മേഖലയില്‍) യൂറോപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും എളുപ്പത്തില്‍ വിസയും ലഭിക്കും 
* തിരിച്ചടി നേരിടാന്‍: ജനുവരി മുതല്‍ നിര്‍ത്തലാക്കിയ ജി.എസ്.പി (വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന വ്യാപാര ആനുകൂല്യം) മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ കരാര്‍ സഹായിക്കും.
* ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അമേരിക്കയുടെ കടുത്ത നികുതി നയങ്ങളില്‍ നിന്ന് രക്ഷപെടാനും ഉപകരിക്കും

 India and the European Union (EU) are all set to engage in the 10th round of negotiations for the broad-based trade and investment agreement (BTIA) in Brussels from 10-14 March, as both sides aim to resolve key issues and finalise the long-pending trade deal by the end of the year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  5 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  6 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  6 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  6 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  7 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  7 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  7 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  8 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  8 hours ago