നാടെങ്ങും ഓണാഘോഷം അതിജീവനത്തിന്റെ സന്തോഷം പകര്‍ന്ന് 'കൂടെ'യുടെ ഓണാഘോഷം
നിലമ്പൂര്‍: താങ്ങിയെടുത്തും വീല്‍ചെയറിലും ചികിത്സക്കെത്തിയിരുന്ന പലരും ഇന്നലെ ചുറുചുറുക്കോടെ ഓണാഘോഷത്തിനെത്തിയത് വേറിട്ട കാഴ്ചയായി. നിലമ്പൂരിലെ കൂടെ(കേരള ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്റ് റൂറല്‍ ഡെവലപ്പ്‌മെന്റിന്റെ) സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രത്തിലൂടെ പുതുജീവന്‍ നേടിയ മുന്നൂറോളം പേരുടെ ഓണം, ബലിപെരുന്നാള്‍ ആഘോഷമാണ് വേറിട്ട അനുഭവമായത്.
ഭിന്നശേഷിയുള്ള പതിനൊന്നുവയസുകാരന്‍ മുഹമ്മദ് ഫാസില്‍ പ്രാര്‍ഥനാ ഗാനം പാടി. അതിഥിയായെത്തിയ ഗായിക സജ്‌ല സലീം പാട്ടുപാടിയപ്പോള്‍ ഇവര്‍ ഒപ്പം കൂടി. ചലനമറ്റ ശരീരവുമായി വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയവര്‍ ഫിസിയോതെറാപ്പി ചികിത്സയിലൂടെ ജീവിത്തിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കിട്ട് ഓണം ആഘോഷിച്ചു.
ഒന്നിച്ച് പൂക്കളമിട്ടും പാട്ടുപാടിയും ഓണസദ്യയുണ്ടും ആവര്‍ ആഘോഷം അവിസ്മരണീയമാക്കി. ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായി മൂന്നു വര്‍ഷം മുന്‍പാണ് കൂടെ നിലമ്പൂരില്‍ സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം ആരംഭിച്ചത്. ഇവിടെ കൗണ്‍സിലിങ്, സ്പീച്ച് തെറാപ്പി സേവനവും നല്‍കുന്നുണ്ട്. പക്ഷഘാതവും അപകടവും കാരണം ശരീരം തളര്‍ന്നവര്‍ക്കും ജന്‍മാവൈകല്യമുള്ളവര്‍ക്കും ഫിസിയോതെറാപ്പിയിലൂടെ പുതിയ ജീവിതം സമ്മാനിക്കുകയാണ് കൂടെ.
സുമനസുകളുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഓണം ബലിപെരുന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്യാടന്‍ ഷൗക്കത്ത്, വി.എ കരീം, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, ശ്രീജ ചന്ദ്രന്‍, പാലോളി മെഹബൂബ്, മുംതാസ് ബാബു, കൗണ്‍സിലര്‍മാരായ ചാലില്‍ ഉണ്ണികൃഷ്ണന്‍, തട്ടാരശേരി സുബൈദ, സുരേഷ് പാത്തിപ്പാറ, ഗിരീഷ് മേളൂര്‍മഠത്തില്‍, ബഷീര്‍, ഷിബില്‍ മുഹമ്മദ് സംസാരിച്ചു.
കാളികാവ്: ഒയിസ്‌ക ഇന്റര്‍നാഷണല്‍ സംഘടനയുടെ പെരിന്തല്‍മണ്ണ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നെല്ലിയമ്പിടം കോളനിയിലെ 30 കുടുംബങ്ങള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക പ്രസിഡന്റ് എം.കെ കൃഷ്ണ പ്രസാദ് അധ്യക്ഷനായി. വണ്ടൂര്‍ സി.ഐ സി.എം രവീന്ദ്രന്‍ ഓണക്കോടി വിതരണം നടത്തി. പഞ്ചായത്തംഗങ്ങളായ പി. ഹംസ കുഞ്ഞാപ്പു, കെ.എസ് അന്‍വര്‍, ഒയിസ്‌ക പ്രതിനിധികളായ കെ.എസ് രമേഷ് രാജേഷ് സംസാരിച്ചു.
കാളികാവ്: പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ ഓണഘോഷം നടത്തി. കല്ലാമൂലയിലെ 'നമ്മള്‍ കല്ലാമൂലക്കാര്‍ ' പ്രവാസി കൂട്ടായ്മയാണ് നാട്ടിലെ നിലാരംബരായ കുടുംബങ്ങള്‍ക്ക് ഓണം ആഘോഷിക്കാനുള്ള വസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കിയത്. കല്ലാമൂലയിലെ ചെറു ഗ്രാമങ്ങളില്‍ നടന്ന വിവിധ ചടങ്ങുകളില്‍ പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, കെ.എസ് അന്‍വര്‍, പ്രവര്‍ത്തകരായ വി.പി രാജീവന്‍, ഇ.പി നിസാമുദ്ദീന്‍,വി.പി മുജീബ്, എ.പി രാജന്‍ സുബാഷ്, മുഹമ്മദലി സംസാരിച്ചു.
പാണ്ടിക്കാട്: ഓണം - ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പാണ്ടിക്കാട് പ്രതീക്ഷ ഡെ കെയര്‍ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും സദ്യയും ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.സി. ഫിറോസ്ഖാന്‍ അധ്യക്ഷനായി. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ സി.എച്ച് ആസ്യടീച്ചര്‍ സമ്മാനദാനം നടത്തി. ബ്ലോക്ക് മെമ്പര്‍ പി.ടി സുമയ്യ, പഞ്ചായത്ത് അംഗം പി.ടി ഷരീഫ്, പി.ടി.എ പ്രസിഡന്റ് ഒ.ടി ഖാലിദ് മാസ്റ്റര്‍, വി.പി ജലീല്‍ മാസ്റ്റര്‍, എന്‍. വീരാന്‍ വിന്നേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് കൊപ്പത്ത് ഫൈസല്‍, ചെമ്പന്‍ നജീബ്, കെ. അനുരാധ ടീച്ചര്‍, പി. ഉണ്ണി സംസാരിച്ചു.
കാളികാവ്: പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടയ്ക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും ചേര്‍ന്ന് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ 11 കുടുംബങ്ങള്‍ക്ക് ഓണക്കോടി വിതരണവും ഓണസദ്യയും ഒരുക്കി. കോളനിയില്‍ നടന്ന ചടങ്ങ് കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എസ്.ഐ. ഇ.വി സുരേഷ് കുമാര്‍, ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ഹൈദരലി, സൈലന്റ് വാലി സെക്ഷന്‍ ഓഫീസര്‍ പ്രകാശ്, കോളനിയിലെ കുറുമ്പി, ഗീത സംസാരിച്ചു.
നീറാട്: എ.എം.എല്‍.പി സ്‌കൂളില്‍ ഓണം, ബലിപെരുന്നാള്‍ ആഘോഷവും സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രദേശത്തെ നിര്‍ധനരായവര്‍ക്കുമുള്ള കിറ്റ് വിതരണവും ടി.വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."