HOME
DETAILS
MAL
മങ്കടയിലെ കൊലപാതകം; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു
backup
September 10 2016 | 21:09 PM
മങ്കട: മങ്കടയില്‍ സംഘര്‍ഷത്തിനിടെ പരുക്കേറ്റ യുവാവ് മരണപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മഞ്ചേരി ജില്ലാ സെഷന് കോടതിയാണ് എട്ടുപേര്‍ക്കും ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂണ്‍ 28നാണ് കേസിനാസ്പദമായ സംഭവം. 28ന് പുലര്‍ച്ചെ രണ്ടരയോടെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ വെച്ചാണ് മങ്കട കൂട്ടില്‍ സ്വദേശി കുന്നശ്ശേരി നസീര്‍ ഹുസൈന് (41) അക്രമത്തിനിരയായത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ നാലരയോടെ മരണപ്പെടുകയായിരുന്നു. നസീറിന്റെ വീടിന് അര കിലോമീറ്റര്‍ അകലെയുള്ള ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ സംശയാസ്പദമായി കണ്ടെത്തിയ യുവാവിനെ സ്ത്രീയുടെ ഭര്‍തൃ സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഇതിനിടെ നടന്ന സംഘര്‍ഷത്തിലാണ് നസീറിന് പരിക്കേറ്റതും തുടര്‍ന്ന് മരണപ്പെട്ടതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."