HOME
DETAILS

മൈദ വേണ്ട, പഞ്ചസാരയും വേണ്ട; ആരോഗ്യകരമായ 'മധുരക്കിഴങ്ങ് ബ്രൗണി' ഇതാ..!

  
January 30, 2026 | 9:26 AM

healthy sweet potato brownie recipe no flour no sugar guilt-free dessert

 

സാധാരണ ബ്രൗണികളില്‍ ധാരാളം കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുണ്ടാകും. എന്നാല്‍ മധുരക്കിഴങ്ങ് ചേര്‍ത്തുള്ള ഈ റെസിപ്പി ഡയറ്റ് ചെയ്യുന്നവര്‍ക്കും മധുരം കഴിക്കാന്‍ നിയന്ത്രണമുള്ളവര്‍ക്കും ധൈര്യമായി പരീക്ഷിക്കാവുന്നതാണ്. മധുരക്കിഴങ്ങ് (Sweet Potato) കൊണ്ട് വളരെ ആരോഗ്യകരവും രുചികരവുമായ ബ്രൗണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മൈദയോ പഞ്ചസാരയോ ചേര്‍ക്കാത്ത ഈ 'ഹെല്‍ത്തി ബ്രൗണി' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കും.

 

browni22.jpg



ആവശ്യമായ സാധനങ്ങള്‍

മധുരക്കിഴങ്ങ് പുഴുങ്ങിയത്: 1 കപ്പ് (നന്നായി ഉടച്ചത്)

ഈന്തപ്പഴം (കുരു കളഞ്ഞത്): 1/2 കപ്പ് (അല്ലെങ്കില്‍ ശര്‍ക്കര പാനി)

കൊക്കോ പൗഡര്‍ (Cocoa Powder): 1/2 കപ്പ്

നെയ്യ് : 2 ടേബിള്‍ സ്പൂണ്‍

വാനില എസ്സന്‍സ്: 1 ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി : ഒരു നുള്ള്

ചോക്ലേറ്റ് ചിപ്‌സ് അല്ലെങ്കില്‍ നട്‌സ്: ആവശ്യത്തിന് (മുകളില്‍ വിതറാന്‍)

 


തയ്യാറാക്കുന്ന വിധം

അരച്ചെടുക്കാം: ആദ്യം കുരു കളഞ്ഞ ഈന്തപ്പഴം അല്‍പം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഒരു വലിയ പാത്രത്തില്‍ ഉടച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ്, അരച്ച ഈന്തപ്പഴം, കൊക്കോ പൗഡര്‍, വാനില എസ്സന്‍സ്, നെയ്യ് എന്നിവ ചേര്‍ത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കുക. (മിക്‌സിയില്‍ അടിച്ചെടുത്താല്‍ കൂടുതല്‍ സ്മൂത്ത് ആകും).

ഒരു ബേക്കിങ് ട്രേയിലോ പരന്ന പാത്രത്തിലോ അല്‍പം നെയ്യ് തടവിയ ശേഷം ഈ മിശ്രിതം അതിലേക്ക് ഒഴിക്കുക. മുകളില്‍ നട്‌സോ ചോക്ലേറ്റ് ചിപ്‌സോ വിതറാം.

 

brownie.jpg


ഓവന്‍ ഉണ്ടെങ്കില്‍: 180 ഡിഗ്രി സെല്‍ഷ്യസില്‍ 25-30 മിനിറ്റ് ബേക്ക് ചെയ്യുക.

അടിയില്‍ ഉപ്പിട്ട ഒരു കുക്കറിലോ വലിയ പാത്രത്തിലോ ചെറിയൊരു സ്റ്റാന്‍ഡ് വെച്ച് അതിനു മുകളില്‍ പാത്രം ഇറക്കിവെച്ച് 30-40 മിനിറ്റ് കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാം.

തണുപ്പിച്ച ശേഷം മുറിക്കാം
ബ്രൗണി നന്നായി തണുത്ത ശേഷം മാത്രം കഷണങ്ങളായി മുറിക്കുക. ചൂടോടെ മുറിച്ചാല്‍ പൊടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

 

A healthy and fudgy Sweet Potato Brownie recipe made without maida or sugar, using dates as a natural sweetener.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  12 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  12 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  12 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  12 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  12 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  12 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  12 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  12 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  12 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  12 days ago