HOME
DETAILS

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി; യോഗ്യത പ്രശ്‌നമല്ല; സംസ്ഥാന വയോജന കമ്മീഷനില്‍ ജോലിയവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നടക്കുന്നു

  
Web Desk
January 30, 2026 | 11:12 AM

attender assistant recruitment under kerala state social security department walk in interview on february 04

കേരള സംസ്ഥാന വയോജന കമ്മീഷനില്‍ ജോലിയവസരം. അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവുകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 04ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലേക്ക് താല്‍ക്കാലിക നിയമനം. 

അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസക്കാലത്തേക്കാണ് നിയമനം നടക്കുന്നത്. 

അസിസ്റ്റന്റ്  2 ഒഴിവ്
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് 1 ഒഴിവ്
ഓഫീസ് അറ്റന്‍ഡന്റ്  1 ഒഴിവ്


പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

അസിസ്റ്റന്റ്

ഡിഗ്രി യോഗ്യത നേടിയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. 

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവര്‍ യോഗ്യതയും, ഷോര്‍ട്ട് ഹാന്‍ഡ് (ഇംഗ്ലീഷ്) ലോവര്‍ യോഗ്യതയും നേടിയിരിക്കണം. 

ഓഫീസ് അറ്റന്‍ഡന്റ്

എസ്എസ്എല്‍സി വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

ഇന്റര്‍വ്യൂ

ഫെബ്രുവരി 04നാണ് മൂന്ന് തസ്തികകളിലേക്കുമുള്ള ഇന്റര്‍വ്യൂ നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിജ്ഞാപനത്തോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, യോഗ്യത, വയസ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആദാര്‍ കാര്‍ഡ് അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം. 

തീയതി  04.02.2026 (ബുധന്‍)
സ്ഥലം  ജില്ല പഞ്ചായത്ത് ഹാള്‍, പട്ടം, തിരുവനന്തപുരം
സമയം  രാവിലെ 11 മുതല്‍ 
രജിസ്‌ട്രേഷന്‍  രാവിലെ 10 മുതല്‍ 11 വരെ

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. രജിസ്‌ട്രേഷന്‍ സമയത്ത് കൃത്യമായി എത്തിച്ചേരണം. 

വിജ്ഞാപനം: Click 

kerala state social justice commission hiring assistant and attender on contract; eligible candidates to attend interview on february 04.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago