HOME
DETAILS

ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 1 ലക്ഷം വരെ സബ്‌സിഡി; സ്ത്രീകൾക്കായി പുതിയ പദ്ധതിയുമായി മുന്നാക്ക ക്ഷേമ കോർപ്പറേഷൻ

  
Web Desk
January 30, 2026 | 1:00 PM

up to 1 lakh subsidy to buy electric autos forward welfare corporation launches new scheme for women

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ‘സമുന്നതി ഇ-യാത്ര’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവഹിച്ചു.

സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമാണ് ഈ നൂതന പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി പരമാവധി ഒരു ലക്ഷം രൂപ വരെ അല്ലെങ്കിൽ ലോൺ തുകയുടെ 40 ശതമാനം മൂലധന സബ്‌സിഡിയായി ലഭിക്കും.

സംസ്ഥാനത്തെ സംവരണേതര (മുന്നാക്ക) സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളിലൂടെ സ്ത്രീകൾക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ദേവി എൽ.ആർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് ശ്രീകാന്ത് വി.വി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മലിനീകരണം കുറഞ്ഞ ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരായ സ്ത്രീകൾക്ക് കൈത്താങ്ങാകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

The Kerala State Welfare Corporation for Forward Communities has launched the 'Samunnathi E-Yatra' scheme to empower women from economically weaker sections of forward communities. Under this initiative, eligible women can receive a capital subsidy of up to ₹1 lakh (or 40% of the loan amount) to purchase electric autos.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  4 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  4 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  4 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  4 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  4 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  4 days ago