HOME
DETAILS
MAL
ലബനീസ് സൈന്യത്തിന് കൈത്താങ്ങ്; സൈനിക സഹായത്തിന്റെ ഭാഗമായി 37 വാഹനങ്ങൾ കൂടി ഖത്തർ കൈമാറി
January 30, 2026 | 2:36 PM
ദോഹ: ലബനീസ് സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാൻ ഖത്തറിന്റെ കൈത്താങ്ങ്. സൈനിക സഹായത്തിന്റെ ഭാഗമായി 37 വാഹനങ്ങൾ കൂടി ഖത്തർ കൈമാറി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വഴിയാണ് ഈ സഹായം. ലബനനിൽ 162 വാഹനങ്ങൾ നൽകാനാണ് ഖത്തർ ലക്ഷ്യമിട്ടിരിക്കുന്നത്.
ആദ്യഘട്ടമായാണ് ഈ നടപടി. ലബനന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഖത്തർ നൽകുന്ന പിന്തുണയുടേയും പ്രതിബദ്ധതയുടേയും പ്രതിഫലനമാണിതെന്ന് ലബനനിലെ ഖത്തർ അംബാസഡർ ഹിസ് എക്സലൻസി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽ താനി പറഞ്ഞു. ലെബനീസ് സൈനിക മേധാവിക്ക് വേണ്ടി ചടങ്ങിൽ പങ്കെടുത്ത ബ്രിഗേഡിയർ ജനറൽ അമിൻ അൽ ഖാഇ ഖത്തറിന് നന്ദി രേഖപ്പെടുത്തി.
Qatar delivers 37 more vehicles to the Lebanese Army as part of a 162-vehicle grant to support Lebanon's stability and security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."