അജിത് പവാറിന്റെ വിയോഗം: സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ; സത്യപ്രതിജ്ഞ നാളെ?
മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്നി സുനേത്ര പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് എൻ.ഡി.ടി.വി ഉൾപ്പെടെയുള്ള ദേശീയ-പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ഉപമുഖ്യമന്ത്രി പദം, ധനകാര്യം, മറ്റ് പ്രധാന വകുപ്പുകൾ എന്നിവ സുനേത്ര പവാർ ഏറ്റെടുക്കാനാണ് സാധ്യത. എൻ.സി.പി (അജിത് പവാർ വിഭാഗം) വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെ, മന്ത്രി ഛഗൻ ഭുജ്ബൽ എന്നിവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.
അജിത് പവാറിന്റെ രാഷ്ട്രീയ പൈതൃകം മുൻനിർത്തി സുനേത്ര പവാറിനെ മുന്നിലേക്ക് കൊണ്ടുവരാനാണ് പാർട്ടി തീരുമാനം. പാർട്ടി എം.എൽ.എമാരുമായി ചർച്ച ചെയ്ത് പൊതുജനവികാരം കൂടി പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. കുടുംബപരമായ ചടങ്ങുകൾ നടക്കുന്നതിനാൽ പ്രഖ്യാപനം അല്പം വൈകിയേക്കാം.
സുനേത്ര പവാറിന്റെ പേര് ഔദ്യോഗികമായി ചർച്ച ചെയ്തിട്ടില്ലെങ്കിലും, പാർട്ടിക്കുള്ളിലെ വികാരവും എം.എൽ.എമാരുടെ താല്പര്യവും പരിഗണിക്കും. അജിത് പവാറിന്റെ സംഭാവനകൾ മറക്കാനാവില്ല, ഉചിതമായ തീരുമാനം ഉടനുണ്ടാകും എന്ന് എൻ.സി.പി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. അജിത് പവാറിന്റെ നിര്യാണത്തെത്തുടർന്ന് ഇരു എൻ.സി.പി വിഭാഗങ്ങളും (അജിത് പവാർ - ശരദ് പവാർ ഗ്രൂപ്പുകൾ) ലയിക്കാനുള്ള സാധ്യതയെക്കുറിച്ചും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാണ്.
tragic death of Maharashtra Deputy Chief Minister Ajit Pawar in a plane crash on January 28, 2026, reports suggest that his wife, Sunetra Pawar, may be appointed as his successor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."