പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും; പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിക്കാൻ ഒരുങ്ങി മെറ്റാ
ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ പരീക്ഷിക്കാനൊരുങ്ങി മെറ്റാ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലാണ് മാറ്റങ്ങൾ വരാൻ പോകുന്നത്. കൂടുതൽ ഫീച്ചേസുകൾക്കായി ഉപയോക്താക്കൾ ഇനി പണം നൽകേണ്ടി വരും. മെറ്റയുടെ പുതിയ നീക്കം ടെക്ക്രഞ്ചാണ് റിപ്പോർട്ട് ചെയ്തത്.
പ്രീമിയം സേവനങ്ങൾക്കായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകൾ ഏർപ്പെടുത്താനാണ് മെറ്റാ അധികൃതർ ചിന്തിക്കുന്നത്. വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഈ പാക്കേജിൽ ലഭിക്കും.
AI ഉപയോഗിച്ച് ദൃശ്യങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന വൈബ്‌സ് പോലുള്ള വീഡിയോ ജനറേഷൻ ആപ്പുകൾ പണമടച്ചുള്ള സേവനങ്ങളുടെ ഭാഗമായി മെറ്റ അവതരിപ്പിക്കും. സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ അത്യാധുനിക എഐ സവിശേഷതകൾ അൺലോക്ക് ചെയ്യപ്പെടും. എന്നാലപ്പോഴും പ്രധാന സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
സാധാരണക്കാർക്ക് അടിസ്ഥാന സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ തടസ്സമില്ല. ബിസിനസ് ആവശ്യങ്ങൾക്കായി പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ ഏർപ്പെടുത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. മനുസ് എന്ന എഐ സ്ഥാപനത്തെ മെറ്റ അടുത്തിടെ ഏറ്റെടുത്തിരുന്നു. രണ്ട് ബില്യൺ ഡോളറിനാണ് ഈ ചൈനീസ് സ്ഥാപനത്തെ വാങ്ങിയത്.
മനുസിന്റെ സേവനങ്ങൾ മെറ്റയുടെ എഐ സംവിധാനങ്ങളുമായി ഉടൻ ലയിപ്പിക്കും. യാത്രകൾ ആസൂത്രണം ചെയ്യാൻ ഈ എഐ ഏജന്റുകൾ സഹായിക്കും. അവതരണങ്ങൾ തയ്യാറാക്കാനും ഈ ഉപകരണം ബിസിനസുകൾക്ക് ഉപയോഗപ്രദമാകും. മനുസിന്റെ കഴിവുകൾ മെറ്റാ ടീമിന് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിംഗപ്പൂർ ആസ്ഥാനമായ മനുസ് ഓട്ടോണമസ് എഐ ഏജന്റുകളെ നിർമ്മിക്കുന്നു. തുടർച്ചയായ നിർദ്ദേശങ്ങളില്ലാതെ തന്നെ ജോലികൾ പൂർത്തിയാക്കാൻ ഇതിന് സാധിക്കും. മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്ന് മനുസിനെ വേർതിരിക്കുന്നത് ഈ കഴിവാണ്. ജോലികൾ സ്വതന്ത്രമായി ആസൂത്രണം ചെയ്യാൻ ഈ സിസ്റ്റത്തിന് കഴിയും.
മനുസ് ഏറ്റെടുക്കൽ ചൈനീസ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൈനീസ് ഭരണകൂടം ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണോ ഈ കരാറെന്ന് പരിശോധിക്കും. മെറ്റ ഇതിനുമുമ്പും പണമടച്ചുള്ള ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ലിങ്കുകൾ പങ്കിടുന്നതിന് ഫേസ്ബുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പരീക്ഷിച്ചിരുന്നു. പരസ്യരഹിത അനുഭവത്തിനായി യുകെയിൽ സബ്‌സ്‌ക്രിപ്‌ഷൻ അറിയിപ്പുകൾ നൽകിത്തുടങ്ങി. പരസ്യരഹിത ഉപയോഗത്തിന് യുകെ ഉപയോക്താക്കൾ പ്രതിമാസം നിശ്ചിത തുക സബ്‌സ്‌ക്രിപ്‌ഷൻ നൽകണം.
പരസ്യങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം. യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കൾക്കും സമാനമായ നിരക്കുകൾ ബാധകമാണ്. വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണാൻ സമ്മതമെങ്കിൽ ആപ്പുകൾ സൗജന്യമാണ്. സോഷ്യൽ മീഡിയ ലോകത്ത് വലിയ മാറ്റങ്ങൾക്കാണ് മെറ്റ ഒരുങ്ങുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും താല്പര്യങ്ങളും മുൻനിർത്തിയാണ് ഈ തീരുമാനങ്ങൾ.
meta is preparing to test a premium subscription model that offers ad-free access to facebook and instagram. the move is aimed at giving users more control over their experience while exploring new revenue streams beyond advertising.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."