HOME
DETAILS
MAL
സമ്മേളന വിശേഷങ്ങളുമായി സുപ്രഭാതം സ്പെഷൽ പതിപ്പും
Web Desk
January 31, 2026 | 4:43 AM
കുണിയ: സമസ്ത ശതാബ്ദി സമ്മേളന വിശേഷങ്ങളുമായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സുപ്രഭാതം സ്പെഷൽ പതിപ്പ് സമ്മേളന നഗരിയിൽ പുറത്തിറക്കും. ജനുവരി 30 മുതൽ സമാപന സമ്മേളന ദിനം വരെയുള്ള ദിനങ്ങളിലാണ് സുപ്രഭാതം സ്പെഷൽ പതിപ്പ് ഉണ്ടാവുക.
ആദ്യ പതിപ്പ് ഇന്നലെ ഗ്ലോബൽ എക്സ്പോ ഉദ്ഘാടന വേദിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. എസ്.ഐ.സി ഗ്ലോബൽ ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ് ഹാജി ബഹ്റൈൻ കോപ്പി സ്വീകരിച്ചു.
സാബിഖലി ശിഹാബ് തങ്ങൾ, കെ. മോയിൻകുട്ടി മാസ്റ്റർ, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."