പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി.
സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്‍െ്‌റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാക്കിയുണ്ടായിരുന്ന 23 ഗ്രാമ പഞ്ചായത്തുകളുടെയും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും തളിപ്പറമ്പ്, പയ്യന്നൂര്‍, തലശേരി, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. മട്ടന്നൂര്‍, ഇരിട്ടി, ആന്തൂര്‍, പാനൂര്‍ നഗരസഭകളും കണ്ണൂര്‍ കോര്‍പറേഷനുമാണ് ഇനി വാര്‍ഷിക പദ്ധതി ഡി.പി.സി അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത്.
പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തത് പദ്ധതി രൂപീകരണത്തിനും നിര്‍വഹണത്തിനും തടസമാകുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."