HOME
DETAILS

ജീവന്‍ പണയം വച്ചുള്ള യാത്ര

  
backup
September 10 2016 | 22:09 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b4%be%e0%b4%a4


കണ്ണൂര്‍ -പിലാത്തറ ദേശീയപാതയില്‍ ബസുകള്‍ മല്‍സരിച്ചോടുന്നു
കെ.എസ്.ആര്‍.ടി.സി ബസിനുപോലും അമിതവേഗത
കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂര്‍ മുതല്‍ പിലാത്തറ വരെയുള്ള ദൂരം അമിത വേഗതയിലോടുന്ന ബസുകളില്‍ യാത്രക്കാര്‍ ഇരിക്കുന്നത് ജീവന്‍ പണയം വച്ച്.
ദിവസവും വലുതും ചെറുതുമായ അപകടങ്ങളാണ് പരിയാരം കണ്ണൂര്‍ പാതയില്‍ അരങ്ങേറുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും മല്‍സര ഓട്ടം അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായി ഗതാഗതവകുപ്പിന്റെ കണ്ടെത്തിയിരുന്നു. പരിയാരം മുതല്‍ തളിപ്പറമ്പ് വരെ അപകട മേഖലയായി പൊലിസ് കണ്ടെത്തിയിരുന്നെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല. പൊലിസ് എയ്ഡ് പോസ്റ്റുകളോ, പാതയില്‍ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനാല്‍ കണ്ണൂര്‍ മുതല്‍ പിലാത്തറ വരെയുള്ള പ്രദേശം ദിവസവും അപകടം നടക്കുന്ന പാതയായി മാറിക്കഴിഞ്ഞു. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മറ്റു ഹ്രസ്വദൂര ബസുകളോട് മല്‍സരിച്ചോടുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കെ.എസ്.ആര്‍.ടി.സിയോട് തന്നെയാണ് മല്‍സരിക്കുന്നത്. രാത്രിയിലെ ബസുകളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നത്. രാത്രിയില്‍ ദേശീയപാതയിലൂടെ ധാരാളം ടാങ്കര്‍ ലോറികള്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും ബസുകള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലെന്ന രീതിലാണ് സഞ്ചരിക്കുന്നത്. ഇന്നലെ പുതിയ തെരുവില്‍ ബസ് കടയിലേക്ക് പാ
ഞ്ഞുകയറി അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. തളിപ്പറമ്പില്‍ ഒരാഴ്ച മുമ്പ് ബസ് വഴിയാത്രക്കാരനെയിടിച്ച് കടയിലേക്ക് പാഞ്ഞു കയറിയ സംഭവവും നടന്നിരുന്നു. വഴിയാത്രക്കാരന്‍ പിന്നീട് മരണപ്പെട്ടു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ സ്പീഡ് ഗവര്‍ണറുകള്‍ ഇളക്കിമാറ്റിയാണ് ഈപാതയില്‍ ഓടുന്നതെന്നാണ് പരക്കെയുള്ള ആരോപണം. സ്പീഡ് ഗവര്‍ണര്‍ പരിശോധന നടക്കാത്തിനാല്‍ അമിതവേഗതയില്‍ ഓടുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുകയാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago