HOME
DETAILS

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

  
February 02, 2026 | 4:01 AM

babar azam create a historical record in t20 cricket

ലാഹോർ: ടി-20 ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്ട്രേലിയക്കെതരെയുള്ള മൂന്ന് ടി-20  മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിക്കുകയാണ് പാകിസ്താൻ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കങ്കാരുപടയെ 111 റൺസിനാണ് പാകിസ്താൻ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 16.5 ഓവറിൽ വെറും 96 പുറത്തായി. 

പാകിസ്താനായി സെയിം ആയൂബ്, ബാബർ അസം എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സെയിം അയൂബ് 37 പന്തിൽ 56 റൺസ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ 36 പന്തിൽ പുറത്താവാതെ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 50 റൺസും നേടി. ഇതോടെ ഇന്റർനാഷണൽ ടി-20യിൽ 4500 റൺസ് പൂർത്തിയാക്കാനും ബാബറിന് സാധിച്ചു.  ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ബാബർ. 

അതേസമയം മത്സരത്തിൽ പാക്കിസ്ഥാന് വേണ്ടി അവസാന ഓവറുകളിൽ തകർത്തടിച്ചത് ഷദാബ് ഖാൻ ആണ്. 19 പന്തിൽ രണ്ട് ഫോറുകളും അഞ്ച് കൂറ്റാൻ സിക്സുകളും അടക്കം 46 റൺസാണ് താരം അടിച്ചെടുത്തത്. 

ബൗളിങ്ങിൽ മുഹമ്മദ് നവാസ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു. ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റും അബ്രാർ അഹമ്മദ്, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഓസ്ട്രേലിയൻ നിരയിൽ മാർക്കസ് സ്റ്റോണിസ് കാമറൂൺ ഗ്രീൻ എന്നിവർ മാത്രമാണ്‌ 20 റൺസിന് മുകളിൽ റൺസ് സ്കോർ ചെയ്തത്.

അതേസമയം ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം പാകിസ്ഥാൻ ഔദ്യോഗികമായി ബഹിഷ്കരിച്ചിരിക്കുകയാണ്.  ഫെബ്രുവരി 15-ന് കൊളംബോയിൽ ആണ് മത്സരം നിശ്ചയിച്ചിരുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്.

ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ ടീം പങ്കെടുക്കും. പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും. സൽമാൻ അലി ആഗ നയിക്കുന്ന പാക് ടീം ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Pakistan are sweeping the three-match T20 series against Australia ahead of the T20 World Cup. Babar Azam scored a brilliant half-century for Pakistan in the match. With this, Babar also completed 4500 runs in international T20s. Babar is the first player to achieve this feat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  5 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  5 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  5 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  5 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  5 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  5 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  5 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  5 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  5 days ago