HOME
DETAILS

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

  
Web Desk
February 02, 2026 | 4:08 AM

cpim directs release of dhanraj martyr fund accounts instructions given to kannur district secretary
കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശം നല്‍കി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 
പാര്‍ട്ടി പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് സൂചന. 
 
പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ജനങ്ങളില്‍ നിന്ന് പിരിച്ച പണത്തിന്റെ കണക്കുകള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേരത്തെ പ്രതികരിച്ചിരുന്നത്. ഫണ്ടില്‍ നയാപൈസയുടെ സാമ്പത്തിക നഷ്ടം പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്നും, പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെ പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
 
രക്തസാക്ഷി കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച തുകയില്‍ നിന്ന് ഒരു പൈസ പോലും പാര്‍ട്ടിക്ക് നഷ്ടമായിട്ടില്ലെന്ന് കെ.കെ. രാഗേഷ് ആവര്‍ത്തിച്ചു. എന്നാല്‍, ഫണ്ട് തുക മറ്റ് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി വകമാറ്റി ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്ന് പാര്‍ട്ടി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ വീഴ്ചയില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ സംഘടനയ്ക്കുള്ളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
 
പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവിടെത്തന്നെ പറയുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. ആഭ്യന്തരമായ കണക്കുകളും രേഖകളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. സംഘടനയുടെ അച്ചടക്കവും കീഴ്വഴക്കങ്ങളും ലംഘിച്ച് പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജില്ലാ സെക്രട്ടറി കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് വി.കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ നീക്കിയത്. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും രാഷ്ട്രീയ ശത്രുക്കളുടെ കയ്യിലെ കോടാലിക്കൈയായി മാറിയെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോപിച്ചു.
 
 
cpim state committee has reportedly directed kannur district secretary k k ragesh to release the accounts of the dhanraj martyr fund in payyannur.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  6 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  6 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  6 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  6 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  6 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  6 days ago
No Image

ദുബൈയിൽ ഷെയേർഡ് ഹൗസിം​ഗിന് പുതിയ നിയമം; നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ

uae
  •  6 days ago
No Image

സഞ്ജുവിന്റെ ആദ്യ പോരാട്ടം പഴയ ടീമിനെതിരെ; വീണ്ടും ഐപിഎൽ ആവേശം 

Cricket
  •  6 days ago
No Image

ഒമാനിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; സലാല തുറമുഖത്ത് വൻ നാശനഷ്ടം

oman
  •  6 days ago
No Image

ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി ലോക്‌സഭ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

National
  •  6 days ago