ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്
2026 ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമ്മയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരമാവുകയെന്നാണ് പോണ്ടിങ്ങിന്റെ വിലയിരുത്തൽ. ലോകകപ്പിലെ ഇന്ത്യയുടെ പ്രധനപ്പെട്ട താരമാണ് അഭിഷേക് ശർമ്മയെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
''അഭിഷേക് ശർമ്മ പോസിറ്റീവ് പ്രകടനം കാഴ്ചവെക്കുന്ന ഒരു താരമാണ്. അവൻ ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാവും. ടൂർണമെന്റിലെ താരമാവാനും സാധ്യതയുണ്ട്. അത്രയും മികച്ച താരമാണ് അവനെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ തോൽപ്പിക്കാൻ എതിർ ടീമുകൾക്ക് ബുദ്ധിമുട്ടാവും. അഭിഷേക് ഈ ടി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാവും'' റിക്കി പോണ്ടിങ് ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. റായ്പൂരിൽ നടന്ന ആദ്യ ടി-20യിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മത്സരത്തിലെ ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ടി-20യിൽ 5000 റൺസ് പൂർത്തിയാക്കാനും അഭിഷേക് ശർമയ്ക്ക് സാധിച്ചു.
കുട്ടിക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറി. 172.48 പ്രഹരശേഷിയിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 167.61 സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് അഭിഷേക് ശർമ്മയുടെ ഈ നേട്ടം.
മൂന്നാം ടി-20യിൽ 20 പന്തിൽ പുറത്താവാതെ 68 റൺസും അഭിഷേക് നേടി. ഏഴ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം അടിച്ചെടുത്തത്. 14 പന്തിൽ നിന്നുമാണ് അഭിഷേക് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണ് താരം കിവികൾക്കെതിരെ അടിച്ചെടുത്തത്.
Former Australian captain Ricky Ponting has predicted who will be the highest run-scorer in the 2026 T20 World Cup. Ponting believes that Indian T20 opener Abhishek Sharma will be the best player in the tournament. Ponting also said that Abhishek Sharma is India's most important player in the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."