HOME
DETAILS

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

  
Web Desk
February 02, 2026 | 7:11 AM

rafah crossing to reopen under strict restrictions as thousands of palestinians await medical evacuation

ഗസ്സ സിറ്റി: ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റാഫ ക്രോസിംഗ് തിങ്കളാഴ്ച തുറക്കുന്നത് തീര്‍ത്തും നിയന്ത്രിതമായി. വിദേശത്ത് അടിയന്തര വൈദ്യസഹായത്തിനായി  റഫ അതിര്‍ത്തി തുറക്കുന്നതും കാത്ത് ആയിക്കണക്കിന് രോഗികളും പരുക്കേറ്റവരുമായ ഫലസ്തീനികളാണ് കാത്തിരിക്കുന്നത്. 2024 ഏപ്രിലില്‍ അടച്ച അതിര്‍ത്തിയാണ് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ താല്‍ക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലന്‍സുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കുമെന്നാണ് സൂചന. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേര്‍ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം യൂറോപ്യന്‍ യൂനിയന്‍ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നാകും അതിര്‍ത്തി നിരീക്ഷണം.

പ്രതിദിനം 50 രോഗികള്‍ക്ക് അതിര്‍ത്തി കടക്കാമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചിരിക്കുന്നത്. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.

അതേസമയം, രാജ്യം വിടുന്നവര്‍ക്ക് ഗസ്സയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ഫലസ്തീനികള്‍ പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതേ സമയം, അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് അവര്‍ ആശങ്കായുണ്ട്' അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഹാനി മഹ്‌മൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യസഹായത്തിനോ വിദ്യാഭ്യാസത്തിനോ മാത്രമാണ് അവര്‍ രാജ്യം വിടാന്‍ ആലോചിക്കുന്നത്. തിരിച്ച് ജന്മനാട്ടില്‍ തന്നെ വരണമെന്നതാണ് അവരുടെ ആഗ്രഹം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, രണ്ടരവര്‍ഷം നീണ്ട ഇസ്‌റാഈല്‍ അധിനിവേശത്തിനിടെ തുരുത്തില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികള്‍ റഫ അതിര്‍ത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാന്‍ അനുവദിക്കുമെന്നാണ് ഇസ്‌റാഈല്‍ അറിയിച്ചിരിക്കുന്നത്.

ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധകാലത്ത് ഗസ്സ വിട്ടുപോയ ഏകദേശം 80,000 ഫലസ്തീനികള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. പരുക്കേറ്റവരും രോഗികളുമായ 22,000 പേര്‍ക്ക് വിദേശത്ത് ചികിത്സയ്ക്കായി ഗസ്സ വിടേണ്ട 'അത്യാവശ്യ' സാഹചര്യവുമുണ്ട്-ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍-തവാബ്ത പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

രണ്ടു വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം ചെറിയ ഇടവേളയില്‍ രോഗികളെ കൊണ്ടുപോകാന്‍ മാത്രമാണ് റഫ അതിര്‍ത്തി തുറന്നിരുന്നത്. ഒക്ടോബര്‍ 10ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറില്‍ റഫ അതിര്‍ത്തി തുറക്കലും വ്യവസ്ഥയായിരുന്നെങ്കിലും ബന്ദികളുടെ മൃതദേഹാവശിഷ്ടം ലഭിച്ചില്ലെന്നുപറഞ്ഞ് വൈകിക്കുകയായിരുന്നു. അതും കഴിഞ്ഞയാഴ്ച പൂര്‍ത്തിയായതോടെയാണ് ഒടുവില്‍ തുറക്കുന്നത്. ഗസ്സയില്‍ റഫക്ക് പുറമെ നാല് അതിര്‍ത്തികള്‍ കൂടിയുണ്ടെങ്കിലും മറ്റെല്ലാം ഇസ്‌റാഈലിലേക്കാണ്.

പതിവ് പോലെ അതിക്രൂരമായ കൂട്ടക്കൊലക്ക് റഫ അതിര്‍ത്തി തുറക്കുന്നത്. കുഞ്ഞുങ്ങളടക്കം 31 പേരെയാണ് ഇസ്‌റആഈല്‍ കഴിഞ്ഞ ദിവസം കൂട്ടക്കൊല ചെയ്തത്.

the rafah border crossing between gaza and egypt will reopen on monday under strict controls after months of closure. t



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  6 days ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  6 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  6 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  6 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  6 days ago