ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം
2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്നും പാകിസ്ഥാൻ പിന്മാറിയിരിക്കുകയാണ്. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരമാണ് പാകിസ്ഥാൻ ബഹിഷ്‌കരിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്.
ഇപ്പോൾ പാകിസ്ഥാന്റെ ഈ തീരുമാനത്തിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ലോകകപ്പിന്റെ ഫൈനലിൽ എത്തിയാൽ അതും പാകിസ്ഥാൻ ബഹിഷ്‌കരിക്കുമോയെന്നാണ് പീറ്റേഴ്‌സൺ എക്‌സിൽ കുറിച്ചത്. ഗ്രൂപ്പിന്റെയും പ്ലേ ഓഫിന്റെയും അടിസ്ഥാനത്തിൽ ഈ ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ വരുമോയെന്ന് ഉറപ്പില്ലെന്നും മുൻ ഇംഗ്ലണ്ട് താരം വ്യക്തമാക്കി.
പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും. എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല.
മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ ടീം പങ്കെടുക്കും. ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം നാളെ ശ്രീലങ്കയിലേക്ക് തിരിക്കും. ഫെബ്രുവരി ഏഴിന് നെതർലാൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവരാണ് പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
Pakistan has pulled out of the 2026 T20 World Cup against India. The match was scheduled to be played in Colombo on February 15. The unexpected announcement came after a discussion between Pakistan Prime Minister Shehbaz Sharif and PCB Chairman Mohsin Naqvi. Now, former England player Kevin Pietersen has come forward with a response to Pakistan's decision. Pietersen asked if Pakistan would boycott the World Cup if it reached the final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."