HOME
DETAILS
MAL
പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു
Web Desk
February 02, 2026 | 7:41 AM
പാലക്കാട്: പാലക്കാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു. പാലക്കാട് കോങ്ങാടാണ് ദാരുണ സംഭവം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ കക്കൂസ് കുഴിയുടെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്.
ഇന്നലെ മുതല്‍ സുനിത്തിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടത്. കക്കൂസ് കുഴിയുടെ സ്ലാബ് തകര്‍ന്ന് കിടക്കുകയായിരുന്നു. ആടുകള്‍ക്ക് പ്ലാവില ശേഖരിക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
a young man died after falling into a septic tank in kongad, palakkad, when the toilet pit slab of an abandoned house collapsed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."