HOME
DETAILS

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

  
February 02, 2026 | 8:07 AM

bevco bribery scandal vigilance unearths rs 8 lakh monthly bribe at athani outlet in kochi

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്‌കോ (Bevco) ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പുറത്തുവരുന്നത് വൻ അഴിമതിയുടെ വിവരങ്ങൾ. മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് ഔട്ട്‌ലെറ്റിലെ ഉദ്യോഗസ്ഥർ മാസം എട്ട് ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലൻസ് എറണാകുളം യൂണിറ്റിന്റെ കണ്ടെത്തൽ.

വിൽപ്പന കൂട്ടാൻ കമ്പനികളുടെ 'സമ്മാനം'

തങ്ങളുടെ ബ്രാൻഡുകൾ ഉപഭോക്താക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും വിൽപ്പന വർദ്ധിപ്പിക്കുന്നതിനുമാണ് മദ്യ കമ്പനികൾ ഉദ്യോഗസ്ഥർക്ക് വൻതുക നൽകുന്നത്.

ഓരോ മാസവും മൂന്ന് തവണകളായിട്ടാണ് കൈക്കൂലി പണം നൽകിയിരുന്നത്.നേരിട്ടുള്ള പണമിടപാടുകൾക്ക് പുറമെ ഗൂഗിൾ പേ (Google Pay) വഴിയും വ്യാപകമായി പണം കൈമാറിയിട്ടുണ്ട്.

റെയ്‌ഡിൽ പിടിയിലായത് 80,000 രൂപയും മദ്യപിച്ച ഉദ്യോഗസ്ഥരും

കഴിഞ്ഞ ദിവസം അത്താണി കോട്ടായിയിലെ ഔട്ട്‌ലെറ്റിൽ നടന്ന പരിശോധനയിൽ 80,150 രൂപ കണക്കിൽപ്പെടാത്തതായി കണ്ടെത്തി. കൂടാതെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്ന് ബില്ലില്ലാത്ത മൂന്ന് ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു.പരിശോധന സമയത്ത് രണ്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.

അന്വേഷണം ഊർജ്ജിതം

ഔട്ട്‌ലെറ്റിലെ 11 ജീവനക്കാരിൽ 9 പേർക്കും ഈ അഴിമതിയിൽ പങ്കുണ്ടെന്നാണ് വിജിലൻസ് നിഗമനം. ജീവനക്കാരുടെ ബാങ്ക് ഇടപാടുകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്.കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും.

രഹസ്യവിവരത്തെത്തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ടി.എം. വർഗീസിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  6 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  6 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  6 days ago