HOME
DETAILS
MAL
യു.ഡി.എഫ് സമാധാന സംഗമം 22ന്
backup
September 10 2016 | 22:09 PM
കണ്ണൂര്‍: ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും വര്‍ധിച്ചു വരുന്ന ബോംബ് നിര്‍മാണത്തിനെതിരേയും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് രാവിലെ 10ന് കണ്ണൂരില്‍ സമാധാന സംഗമം സംഘടിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി.എ മജീദ്, മറ്റു സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ ചെയര്മാന് എ.ഡി മുസ്തഫ അധ്യക്ഷനായി. കെ സുധാകരന്, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, പി രാമകൃഷ്ണന്, അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍, അബ്ദുല്‍ കരീം ചേലേരി, വി.കെ കുഞ്ഞിരാമന്, എം അഹമ്മദ്, പി വത്സരാജ്, സി.എ അജീര്‍, കെ.കെ ബാലകൃഷ്ണന്, വത്സന് അത്തിക്കല്‍, ജോര്‍ജ് വടകര, ഇല്ലിക്കല്‍ അഗസ്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."