HOME
DETAILS
MAL
ബിനീഷ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
backup
September 10 2016 | 22:09 PM
ഇരിട്ടി: തില്ലങ്കേരിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് മാവില ബിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. തില്ലങ്കേരി ആലയാട്ടെ വണ്ണാരക്കണ്ടി മഹേഷ്(33), തില്ലങ്കേരി കുണ്ടരിഞ്ഞാലിലെ കരിയില്‍ വീട്ടില്‍ വിനീഷ്(26) എന്നിവരാണ് റിമാന്‍ഡിലായത്. ഇവരുള്‍പ്പെട്ട പത്തംഗ സംഘമാണ് ബോംബെറിഞ്ഞ ശേഷം വെട്ടിയും അടിച്ചും ബിനീഷിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലിസിനോട് പറഞ്ഞിരുന്നു.
ബിനീഷ് കൊലചെയ്യപ്പെടുന്നതിന് അരമണിക്കൂറിനു മുമ്പ് സി.പി.എം പ്രവര്ത്തകന് ജിജോവിന് നേരെയുണ്ടായ അക്രമത്തിലെ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."