HOME
DETAILS

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

  
Web Desk
February 02, 2026 | 3:21 PM

manjeshwaram murder father umar farooq had criminal history attacked daughter under the guise of handing over documents                          18

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാൾ ലഹരി ഉപയോഗിച്ചെത്തി നടത്തിയ ക്രൂരമായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതി ഉമർ ഫാറൂഖ് കടുത്ത ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിരന്തരമായ പ്രശ്നങ്ങളെത്തുടർന്ന് ഇയാളെ കുറച്ചുനാൾ മുൻപ് വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത്. 

ഉമർ ഫാറൂഖിനെതിരെ മുൻപും നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയുമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് വിവാഹമോചനത്തിന്റെ വക്കിലെത്തിയ കുടുംബത്തെ ബന്ധുക്കൾ ഇടപെട്ടാണ് ഒന്നിപ്പിച്ചിരുന്നത്. രേഖകൾ നൽകാനെന്ന പേരിൽ വിശ്വസിപ്പിച്ച് എത്തിയാണ് ഇയാൾ ഈ ക്രൂരത ചെയ്തത്. ലഹരി ഉപയോഗം ഇയാളെ അക്രമാസക്തനാക്കിയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.

ഇന്ന് വൈകിട്ടോടെ മകളുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാനെന്ന വ്യാജേനയാണ് ഉമർ ഫാറൂഖ് വീണ്ടും വീട്ടിലെത്തിയത്. തുടർന്ന് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാവുകയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്തുതന്നെ നിലയുറപ്പിച്ച പ്രതിയെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം നിലവിൽ മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ മഞ്ചേശ്വരം പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

 

 

The incident occurred when Farooq visited his daughter under the pretext of handing over some documents. Once he gained access to her, he reportedly committed the brutal act. Local authorities are currently investigating the history of disputes within the family that may have led to this tragic outcome.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  3 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  3 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  3 days ago