HOME
DETAILS

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

  
Web Desk
February 02, 2026 | 3:50 PM

bjp leaders accused of taking 1058 lakh bribe promising help in legal case family threatens suicide in front of office

കോതമംഗലം: ഓൺലൈൻ ട്രേഡിംഗ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോതമംഗലം മണ്ഡലം കാര്യാലയത്തിന് മുന്നിൽ പെട്രോൾ കന്നാസുമായി ഒരു കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കി. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് ബിജെപി ഓഫീസിന് മുന്നിൽ നാടകീയമായ പ്രതിഷേധം നടത്തിയത്.

ഓൺലൈൻ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് മണ്ഡലം ഭാരവാഹികൾ പണം കൈക്കലാക്കിയെന്നാണ് ജോർജിന്റെ കുടുംബം ആരോപിക്കുന്നത്.

2025 ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 10,58,000 രൂപയാണ് പണമായി നൽകിയത് എന്ന് കുടുംബം ആരോപിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ഭാരവാഹികളാണ് പണം തട്ടിയെടുത്തതിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.

ലക്ഷങ്ങൾ വാങ്ങിയിട്ടും കേസിൽ യാതൊരു ഇടപെടലും നടത്താൻ നേതാക്കൾ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ഭാരവാഹികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജോർജ് ആരോപിച്ചു. ഇതോടെയാണ് ജീവനൊടുക്കുമെന്ന മുന്നറിയിപ്പുമായി കുടുംബം പാർട്ടി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം തുടങ്ങിയത്.

മകന്റെ കേസ് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് അവർ പണം വാങ്ങിയത്. ഇപ്പോൾ പണവും പോയി, സഹായവുമില്ല. തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയാണ് എന്നും പരാതിക്കാരൻ പറയുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോതമംഗലം പൊലിസ് കുടുംബത്തെ അനുനയിപ്പിക്കുകയും അവിടെ നിന്ന് മാറ്റുകയും ചെയ്തു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രാദേശിക നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

 

 

a family in kothamangalam, kerala, staged a dramatic protest by threatening to die by suicide with a petrol can in front of the bjp constituency office. they alleged that local bjp leaders took a bribe of ₹10.58 lakh between june and november 2025, promising to help them resolve a legal case. the family claimed the leaders failed to deliver on the promise and refused to return the money, leading them to take this extreme step to get their funds back.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  4 days ago
No Image

പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങള്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരം; യു.എസ് താവളങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതം | Israel, US Attack on Iran Live

International
  •  4 days ago
No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  4 days ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  4 days ago
No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  4 days ago
No Image

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

International
  •  4 days ago
No Image

വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം

International
  •  4 days ago
No Image

നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല 

Kerala
  •  4 days ago
No Image

700 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റഡാറിൽ; അഴിമതിക്കാരെ പൊക്കാൻ ഇനി എഐയും

Kerala
  •  4 days ago
No Image

ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുല്ലയും; ലബനാനില്‍ ഇസ്‌റാഈല്‍ ബോംബിങ്, യു.എ.ഇയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചു | Israel, US Attack on Iran Live Updates

International
  •  4 days ago