HOME
DETAILS

മോദിയുടെ അജണ്ടകള്‍ക്കായി എപ്സ്റ്റീനെ ഉപയോഗിച്ചു; അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ രഹസ്യബന്ധമെന്ന് വെളിപ്പെടുത്തല്‍ | Epstein Files

  
February 03, 2026 | 2:30 AM

Epstein used for Modis agenda Anil Ambani and Epstein had a secret relationship reveals Epstein Files

ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗികകുറ്റവാളിയും അമേരിക്കന്‍ ശതകോടീശ്വരനും ഇസ്‌റാഈല്‍ ചാര ഏജന്റുമായ ജെഫ്രി എപ്സ്റ്റീനുമായി ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അനില്‍ അംബാനി എപ്സ്റ്റീനുമായി നിരന്തരം സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര അജണ്ടകള്‍ക്കായി എപ്സ്റ്റീന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ അനില്‍ ശ്രമിച്ചതായും യു.എസ് നീതിന്യായ വകുപ്പിന്റെ നിര്‍ണ്ണായക രേഖകള്‍ സൂചിപ്പിക്കുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23ന്, അനില്‍ അംബാനി ന്യൂയോര്‍ക്കിലെ എപ്സ്റ്റീന്റെ വസതിയില്‍ എത്തിയതായി ഇമെയിലുകള്‍ വ്യക്തമാക്കുന്നു. അന്ന് വൈകീട്ട് ട്രംപിന്റെ മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന് അയച്ച സന്ദേശത്തില്‍, 'മോദി അയച്ച ഒരാളെ താന്‍ കണ്ടു' എന്ന് എപ്സ്റ്റീന്‍ കുറിച്ചു.

വൈറ്റ് ഹൗസുമായുള്ള ബന്ധത്തിനും പ്രതിരോധ മേഖലയിലെ സഹകരണത്തിനും എപ്സ്റ്റീന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നതായി 2017 മാര്‍ച്ചില്‍ അനില്‍ അംബാനി അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എന്തുവേണമെങ്കിലും നല്‍കാമെന്നും അംബാനി, എപ്സ്റ്റീന് വാഗ്ദാനം ചെയ്തു.

ട്രംപിന്റെ മരുമകന്‍ ജറാഡ് കുഷ്‌നര്‍, സ്റ്റീവ് ബാനന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ അനില്‍ അംബാനി, എപ്സ്റ്റീന്റെ സഹായം തേടി. മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായായിരുന്നു ഈ നീക്കങ്ങളെല്ലാം. മോദിയുടെ പ്രധാന ശത്രു ചൈനയാണെന്നും ചൈനയെ തടയാന്‍ സ്റ്റീവ് ബാനന്റെ ആശയങ്ങളുമായി മോദി യോജിക്കുന്നുണ്ടെന്നും എപ്സ്റ്റീന്‍ സന്ദേശങ്ങളില്‍ അവകാശപ്പെടുന്നു.

വിഷയത്തില്‍ അനില്‍ അംബാനിയുടെ ഓഫിസോ ബി.ജെ.പിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിലയന്‍സ് അനില്‍ ദിരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാനായ അനില്‍ അംബാനി നിലവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലും നിയമനടപടികളിലുമാണ്. 

തന്റെ നിര്‍ദ്ദേശപ്രകാരം നരേന്ദ്രമോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച് പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കന്‍ പ്രസിഡന്റിനെ സന്തോഷിപ്പിച്ചന്നെ എപ്സ്റ്റീന്റെ ഇമെയില്‍ പരാമര്‍ശം വിവാദത്തിന് കാരണമാക്കിയിരുന്നു. ഇതിന് പിന്നാലൊണ് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  2 days ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  2 days ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  2 days ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  2 days ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  3 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  3 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  3 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  3 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  3 days ago