HOME
DETAILS

മകന്റെ ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തു; അമ്മായിയച്ഛനെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്നു

  
February 03, 2026 | 3:53 AM

cuddalore crime daughter-in-law and lover burn father-in-law alive over illicit affair dispute

കടലൂർ: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് തമിഴ്‌നാട്. കടലൂർ കടംപുലിയൂർ സ്വദേശിയായ രാജേന്ദ്രൻ (64) ആണ് മരുമകളുടെയും കാമുകന്റെയും പകയ്ക്ക് ഇരയായി മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ക്രൂരമായ ഈ ആക്രമണം നടന്നത്.

സംഭവം ഇങ്ങനെ

രാജേന്ദ്രന്റെ മകൻ പ്രകാശിന്റെ ഭാര്യ ജയപ്രിയ (28), അയൽവാസിയായ മണികണ്ഠനുമായി (39) പ്രണയത്തിലായിരുന്നു. ഈ ബന്ധം രാജേന്ദ്രൻ കണ്ടെത്തുകയും മരുമകളെ ശക്തമായി വിലക്കുകയും ചെയ്തിരുന്നു.അവിഹിത ബന്ധത്തെച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നു. തന്റെ വഴിക്ക് തടസ്സമായി നിൽക്കുന്ന അമ്മായിയച്ഛനെ ഒഴിവാക്കാൻ ജയപ്രിയയും കാമുകനും പദ്ധതിയിടുകയായിരുന്നു.

ആസൂത്രിത കൊലപാതകം

വ്യാഴാഴ്ച രാജേന്ദ്രൻ റോഡിലൂടെ നടന്നുപോകുമ്പോൾ മണികണ്ഠനും ജയപ്രിയയും ചേർന്ന് തടഞ്ഞുനിർത്തുകയും കൈവശം കരുതിയ പെട്രോൾ അദ്ദേഹത്തിന്റെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. റോഡിൽ ആളിപ്പടർന്ന തീ കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ചത്.

70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രനെ കടലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും ശരീരത്തിന് പുറകിലും മാരകമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  8 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  8 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  8 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  8 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  8 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  8 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  8 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  8 days ago