ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ആധുനിക സാങ്കേതികവിദ്യയുടെ നെറുകയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൈറ്റ് (KITE) വഴി ഹൈസ്‌കൂളുകളിലേക്ക് 2,500 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തിയതോടെ ഈ വര്‍ഷം നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ഡെവലപ്‌മെന്റ് ബോര്‍ഡുകളും അത്യാധുനിക സെന്‍സറുകളും അടങ്ങിയ പുതിയ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി (Internet of Things) അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും.
ഫെബ്രുവരി 7, 8 തീയതികളില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാംപുകളിലൂടെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യും.
The Kerala government has launched the distribution of 2,500 advanced robotic kits through KITE to high schools, aiming to empower over four lakh students with hands-on training in IoT and robotics as part of their revised ICT curriculum.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."