ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം
വാഷിങ്ടണ്‍: ഇന്ത്യയുമായി വ്യാപാര കരാറിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമുയര്‍ന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് കഴിഞ്ഞ ദിവസം ഇന്ത്യ- യു.എസ് വ്യാപാരക്കരാര്‍ ധാരണയായെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ തീരുവ 25%ത്തില്‍ നിന്ന് 18% ആയി കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാള്‍ഡ് ട്രംപ് ടെലിഫോണില്‍ സംഭാഷണം നടത്തിയിരുന്നു. പിന്നാലെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. 'പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം, ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഒരു വ്യാപാര കരാറിന് ഞങ്ങള്‍ സമ്മതിച്ചു. അതിലൂടെ അമേരിക്ക കുറഞ്ഞ താരിഫ് ഈടാക്കും. ചുങ്കം 25% ല്‍ നിന്ന് 18% ആയി കുറയ്ക്കും. അതുപോലെ, അമേരിക്കയ്ക്കെതിരായ അവരുടെ താരിഫുകളും താരിഫ് ഇതര തടസങ്ങളും പൂജ്യത്തിലേക്ക് കുറയ്ക്കാന്‍ ഇന്ത്യ തയാറാകും. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനും അമേരിക്കയില്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇത് ഉക്രൈനില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കും. ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിക്കുന്നത്' ട്രംപ് കുറിപ്പില്‍ അവകാശപ്പെട്ടു.
ഇന്ത്യക്കെതിരേ ട്രംപ് ഏര്‍പ്പെടുത്തിയ പ്രതികാരച്ചുങ്കത്തിന്റെ പേരില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര കരാറില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഈ വര്‍ഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ വിളിയാണിത്. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഏകദേശം പത്ത് തവണയോളം ഇരുവരും സംസാരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ട്രംപിന്റെ 50 ശതമാനം തീരുവ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
opposition parties staged protests in the lok sabha against the alleged india-us trade agreement announced by us president donald trump. slogans were raised against the prime minister amid uncertainty over tariffs and oil imports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."