ലിയാഉദ്ദീന്‍ തുരുത്തി അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കും
കാസര്‍കോട്: 'സമകാലിക ഇംഗ്ലിഷ് സാഹിത്യത്തില്‍ സാമൂഹ്യ വീക്ഷണം' എന്ന വിഷയത്തെ ആധാരമാക്കി തമിഴ്‌നാട്ടിലെ മധുരയിലെ മന്‍ കയര്‍ കരസി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തുരുത്തി സ്വദേശി ലിയാഉദ്ദീന്‍ ടി.എക്ക് അവസരം ലഭിച്ചു.
കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേര്‍സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ലിയാഉദ്ദീന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമൂഹ്യ ശാസ്ത്രം പഠനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയും കൂടിയാണ്. തുരുത്തി മുദരിസും ഖത്തിബുമായ ടി.കെ അഹ്മദ് ഫൈസിയുടെ മകനും മംഗളൂരു കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് അല്‍ അസ്ഹരിയുടെ സഹോദരി പുത്രനുമാണ് ലിയാഉദ്ദീന്‍.
അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലിയാഉദ്ദീനെ എം.എസ്.എഫ് തുരുത്തി ശാഖ കമ്മിറ്റി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."