HOME
DETAILS

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

  
Web Desk
February 03, 2026 | 12:42 PM

unexpected setback left-leaning teachers union moves supreme court against kerala govt over special educator appointments

ന്യൂഡൽഹി: സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇടത് അധ്യാപക സംഘടന. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും അധ്യാപകരുടെ നിയമന കാര്യത്തിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഇടത് സംഘടനയായ കെ.എസ്.ടി.എയുടെ (KSTA) ഭാഗമായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സുപ്രിം കോടതിയെ അറിയിച്ചു.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനത്തിനായി സർക്കാരുടെ ഭാ​ഗത്തു നിന്നും ഇതുവരെ ഫലപ്രദമായ നീക്കങ്ങൾ നടത്തിയിട്ടില്ല. മാത്രമല്ല കോടതി നിർദേശിച്ചിട്ടും വിഷയത്തിൽ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായില്ലയെന്നും അധ്യാപക സംഘടന സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് എസ്.എസ്.എ (SSA) ഫണ്ട് ലഭിച്ചിട്ടും നിയമന നടപടികൾ കേരള സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ് എന്നും ഇടത് അധ്യാപക സംഘടന സുപ്രിം കോടതിയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് നിയമനത്തിന് തടസ്സമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ നവംബറിൽ കേന്ദ്ര സർക്കാർ കുടിശിക ഉടൻ നൽകുമെന്ന് കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി ആദ്യ ഗഡു കൈമാറുകയും ചെയ്തിരുന്നു. നിയമനവുമായി ബന്ധപ്പെട്ട പുരോഗതി ജനുവരി 31-നകം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും സർക്കാർ ഇതിൽ വീഴ്ച വരുത്തിയെന്നാണ് ഹരജിക്കാരുടെ വാദം. സ്വന്തം മുന്നണിയുടെ ഭാഗമായ സംഘടന തന്നെ സർക്കാരിനെതിരെ കോടതിയിൽ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.

 

 

 

In a surprising turn of events, the Kerala Resource Teachers Association (part of the pro-Left KSTA) has approached the Supreme Court against the Kerala state government. The association alleges that the state is intentionally delaying the permanent appointment of special educators, despite receiving funds from the Central Government under the SSA scheme



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  3 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  3 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  3 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  3 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  3 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  3 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  3 days ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  3 days ago