HOME
DETAILS

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

  
Web Desk
February 03, 2026 | 12:46 PM

the supreme court warned meta and whatsapp to follow indian constitutional laws or exit the country over privacy policy issues

ന്യൂഡല്‍ഹി: സ്വകാര്യത നയത്തില്‍ മെറ്റയെ കുടഞ്ഞ് സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിക്കാന്‍ ആയില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് മെറ്റ, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകളോട് സുപ്രീം കോടതി പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കാനോ, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാനോ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മെറ്റ, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാരുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഡാറ്റ പങ്കിടലിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. സമൂഹത്തിലെ സാധാരണക്കാരായവര്‍ക്ക് നിങ്ങളുടെ സ്വകാര്യ നയം മനസിലാകുമോ എന്ന് ചോദിച്ച കോടതി കൂടുതല്‍ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

വാട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ഹരജിയിലാണ് മെറ്റയെയും, വാട്‌സ്ആപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തിയത്. കേസ് വിധി പറയാന്‍ ഫെബ്രുവരി 10 ലേക്ക് മാറ്റി. 

the supreme court warned meta and whatsapp to follow indian constitutional laws or exit the country over privacy policy issues.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും'; നിര്‍ബന്ധിത ആര്‍ത്തവാവധി സംബന്ധിച്ച ഹരജി തീര്‍പ്പാക്കി സുപ്രിംകോടതി 

National
  •  4 days ago
No Image

ഒമാനിലെ സോഹാറിൽ ഡ്രോണുകൾ തകർന്നുവീണു; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ചു

oman
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  4 days ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  4 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  4 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  4 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  4 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  4 days ago