HOME
DETAILS

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

  
Web Desk
February 03, 2026 | 1:36 PM

india-us trade deal narendra modi surrendered the dreams of the countrys farmers to trump rahul gandhi points out the dangers in the agreement

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തിന്റെ താൽപ്പര്യങ്ങൾ അടിയറവ് വെച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. "പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു" എന്നായിരുന്നു രാഹുലിന്റെ രൂക്ഷമായ പ്രതികരണം.

ഇന്ത്യയിലെ കർഷകരുടെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോദി അടിയറവ് വെച്ചിരിക്കുകയാണ്. കരാറിലെ നിബന്ധനകൾ രാജ്യത്തെ കർഷകർക്കും സാമ്പത്തിക സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വലിയ തോതിലുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് മോദി ട്രംപിന്റെ കരാറിൽ ഒപ്പിട്ടത്. കരാറിലെ വിശദാംശങ്ങൾ ജനങ്ങൾ അറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം ചൈനയെക്കുറിച്ചുള്ള തന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസം 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം വെനസ്വേലയെ ആശ്രയിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഇത് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ തന്റെ 'ഉറ്റ സുഹൃത്ത്' എന്നും 'ശക്തനായ നേതാവ്' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. താരിഫ് കുറയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി അറിയിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും ലോകസമാധാനത്തിന് ഇത് അനിവാര്യമാണെന്നും പ്രധാനമന്ത്രി 'എക്‌സിൽ' കുറിച്ചു.

 

 

 

 

Opposition leader Rahul Gandhi has launched a scathing attack on Prime Minister Narendra Modi following the announcement of a new India-US trade deal. Gandhi alleged that the Prime Minister "sold out" the interests of Indian farmers and the nation's economic security by "succumbing to pressure" from US President Donald Trump.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  18 hours ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  18 hours ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  18 hours ago
No Image

'ഫസൽ വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ്; കലാപത്തിന് വെടി മരുന്നിട്ട പ്രതിയെ മത്സരിപ്പിച്ച് സിപിഎം ആരെയാണ് വെല്ലുവിളിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  19 hours ago
No Image

പാലായിൽ ജോസ് കെ. മാണി തന്നെ; ചാലക്കുടിയിൽ സർപ്രൈസ്; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 

Kerala
  •  21 hours ago
No Image

പാലായില്‍ ജോസ് കെ മാണി തന്നെ;സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

Kerala
  •  21 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; ഇന്ന് മാത്രം പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും

uae
  •  21 hours ago
No Image

ആവശ്യത്തിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനെതിരെ കുവൈത്ത് സർക്കാർ; വിലക്കയറ്റത്തിനെതിരെ കർശന നടപടി

Kuwait
  •  21 hours ago
No Image

മൂന്ന് തവണ എംഎല്‍എയായി, ഇനി ഭാര്യയെയാക്കണം; എം.വി. ഗോവിന്ദനെതിരെ ടി.കെ.ഗോവിന്ദന്‍, പിന്നാലെ പാര്‍ട്ടിവിട്ടു 

Kerala
  •  21 hours ago
No Image

കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  21 hours ago